കോട്ടയം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഇ.എഫ്.എം.എസ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബികോം, പി.ജി.ഡി.സി.എ., അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 22നകം അപേക്ഷ നൽകണം. അപേക്ഷ നൽകേണ്ട വിലാസം: ജോയിന്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ, പി.എ.യു. ജില്ലാ പഞ്ചായത്ത്, കോട്ടയം-686002, ഫോൺ: 04812300430.
KSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്
തിരുവനന്തപുരം:കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) യിൽ അസിസ്റ്റന്റ്...





