പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

എംജി സർവകലാശാലയിലെ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ അസിസ്റ്റന്റ് ഡയറക്ടർ

Dec 15, 2021 at 7:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ/ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ അസിസ്റ്റന്റ് ഡയറക്ടറുടെ ഒരൊഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. എം.ടെക്., എം.സി.എ., എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയും പി.എച്ച്.ഡി. ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. ഗവേഷണം പൂർത്തിയാക്കി പ്രബന്ധം സമർപ്പിച്ചിട്ടുള്ളവരെയും പരിഗണിക്കും. കൂടാതെ ഭരണകാര്യങ്ങൾ/ ടീം ലീഡർഷിപ്പ്/ഡാറ്റാ അനലറ്റിക്സ്/ മെഷീൻ ലേണിംഗ്/ റോബോട്ടിക്സ്/ക്ലൗഡ് കമ്പ്യൂട്ടിംഗ്/ ബ്ലോക്ക് ചെയിൻ തുടങ്ങിയ മേഖലകളിൽ പ്രവൃത്തി പരിചയം, ഇന്റർ ഡിസിപ്ലിനറി/ട്രാൻസ് ഡിസിപ്ലിനറി/ ക്രോസ് ഡിസിപ്ലിനറി വൈദഗ്ധ്യം, മാനേജ്മെന്റ് പഠനത്തിലുള്ള യോഗ്യതകൾ തുടങ്ങിയവ അഭികാമ്യം. പ്രായം 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. അർഹരായവർക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും.

\"\"


ഇതിലേക്കുള്ള അപേക്ഷകൾ നിശ്ചിച ഫോറത്തിൽ http://coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 27 -ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷാഫോറവും വിശദാംശങ്ങളും http://mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെയും മറ്റ് ആനുകൂല്യങ്ങൾക്ക് അർഹരായവർ അത് സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം. സർട്ടിഫിക്കറ്റുകളുടെ അസ്സൽ സർവ്വകലാശാല ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം സഞ്ചിത നിരക്കിൽ 50000 രൂപ പ്രതിഫലം ലഭിക്കും.

\"\"

Follow us on

Related News