കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഇന്ന് (ഡിസംബർ 14ന്) ആരംഭിക്കുന്ന പി.ജി. സപ്ലിമെൻ്ററി പരീക്ഷകൾ രാവിലെ 9.30 മുതലായിരിക്കുമെന്നു പരീക്ഷ കൺട്രോളർ അറിയിച്ചു.
പരീക്ഷസമയം പുനക്രമീകരിച്ചു
നാലാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്.) (2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ സമയക്രമം അതത് ദിവസം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായി പുനക്രമീകരിച്ചു.

എൽ.എൽ.എം. സ്പെഷൽ പരീക്ഷ 16ന്
കോവിഡ് 19 നിയന്ത്രണങ്ങൾമൂലം നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കായി ബ്രാഞ്ച് 1 – കൊമേഴ്സ്യൽ ലോ – പേപ്പർ 1 ഇൻഫർമേഷൻ ടെക്നോളജി ലോ പരീക്ഷ ഡിസംബർ 16ന് നടത്തുന്നതാണ്. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷ തീയതി
നാലാം സെമസ്റ്റർ എം.എസ് സി. സി.ഇി. ആന്റ് എൻ.റ്റി. (കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്വർക് ടെക്നോളജി) (അഫിലിയേറ്റഡ് കോളേജുകൾ – 2019 അഡ്മിഷൻ റഗുലർ – സി.എസ്.എസ്.) പരീക്ഷകൾ ഡിസംബർ 23 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ 15 വരെയും 525 രൂപ പിഴയോടെ ഡിസംബർ 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 17 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ./ എം.എ.ജെ.എം.സി./ എം.എസ്.ഡബ്ല്യു/ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം./ എം.എസ് സി./ എം.കോം സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ (അഫിലിയേറ്റഡ് കോളേജ് വിദ്യാർഥികൾ മാത്രം) കോവിഡ് സ്പെഷൽ പരീക്ഷയുടെ – എം.എസ് ഡബ്ല്യു. – സോഷ്യൽ വർക് ഇന്റർവെൻഷൻസ് ഇൻ ദി ഫീൽഡ് ഓഫ് മെന്റൽ ഹെൽത്ത് (മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്), സ്കൂൾ മെന്റൽ ഹെൽത്ത് ആന്റ് സോഷ്യൽ വർക് പ്രാക്ടീസ് (മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്), ജറന്റോളജിക്കൽ സോഷ്യൽ വർക് എന്നീ പേപ്പറുകളുടെ പരീക്ഷ യഥാക്രമം ഡിസംബർ 17, 20, 22 തീയതികളിലും – മലയാളം – നാടകവും സിനിമയും, സാഹിത്യചരിത്ര വിജ്ഞാനീയവും ഗവേഷണത്തിന്റെ രീതിശാസ്ത്രവും എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം ഡിസംബർ 21, 23 തീയതികളിലും നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ റീഅപ്പിയറൻസ്) – ബി.പി.ഇ. ജനറൽ സയൻസ് പേപ്പറിന്റെ പരീക്ഷ ഡിസംബർ 17നും – ബി.എസ്.സി. സുവോളജി വൊക്കേഷണൽ കോഴ്സ് 2 – ഹാച്ചറി ആന്റ് കൾച്ചർ ടെക്നിക്സ് പേപ്പറിന്റെ പരീക്ഷ ജനുവരി മൂന്നിനും നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
പരീക്ഷഫലം
2021 നവംബറിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബിസിനസ് സ്റ്റഡീസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
