പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

റീബിൽഡ് കേരളയിൽ മൂന്ന് കരാർ ഒഴിവുകൾ

Dec 10, 2021 at 2:00 pm

Follow us on

തിരുവനന്തപുരം: കേരള സർക്കാരിന്റെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ മൂന്ന് കരാർ ഒഴിവുകൾ. ഡിസംബർ 15 വരെ അപേക്ഷകൾ ഓൺലൈനായി നൽകാം.

ഓപ്പറേഷൻസ്/പ്രോജക്ട് മാനേജ്മെന്റ് എക്സ്പെർട് തസ്തികയിൽ 45 വയസ്സുവരെയുള്ള പബ്ലിക് ഹെൽത്ത്/സോഷ്യൽ സയൻസിൽ പിജിയും, 10 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

എം ആൻഡ് ഇ, ഡേറ്റ മാനേജ്മെന്റ് ആൻഡ് ഐടി എക്സ്പെർട് തസ്തികയിൽ ബിടെക് (സിഎസ്/ഐടി)/എംസിഎ, ഡേറ്റ ഡിപ്ലോമ/സർട്ടിഫിക്കറ്റും, 8 വർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 40.

കമ്യൂണിക്കേഷൻ സ്പെഷലിസ്റ്റ് തസ്തികയിലേക്ക് പിജി (മാസ് കമ്യൂണിക്കേഷൻ/ജേണലിസം/ കമ്യൂണിക്കേഷൻ മാനേജ്മെന്റ്/കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്) യോഗ്യതയും, 8 വർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം. ഇതിന്റെ പ്രായ പരിധി 40 ആണ്. കൂടുതൽ വിവരങ്ങളും അപേക്ഷകളും http://cmdkerala.net ൽ ലഭ്യമാണ്.

Follow us on

Related News