പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ അധ്യാപക നിയമനം: വിവിധ വിഭാഗങ്ങളിൽ 46 ഒഴിവുകൾ

Dec 10, 2021 at 3:14 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിലായി നിരവധി അധ്യാപക ഒഴിവുകൾ. 46 അധ്യാപകരെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷ സർപ്പിക്കണം. ഡിസംബർ 30 ആണ് അവസാന തീയതി. അപേക്ഷകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 7 ആണ്.

\"\"

ഒഴിവുകളുടെ വിവരങ്ങൾ
അറബിക്: ഒഴിവുകൾ-3, ബിസിനസ് സ്റ്റഡീസ്: ഒഴിവുകൾ-3, കൊമേഴ്സ്:ഒഴിവുകൾ-5, കംപ്യൂട്ടർ സയൻസ്:ഒഴിവുകൾ-3, ഇക്കണോമിക്സ്:ഒഴിവുകൾ-3, ഇംഗ്ലീഷ്:ഒഴിവുകൾ-5, ഹിന്ദി:ഒഴിവുകൾ-3, ഹിസ്റ്ററി:ഒഴിവുകൾ-5, മലയാളം:ഒഴിവുകൾ-5, ഫിലോസഫി: ഒഴിവുകൾ-3, സംസ്കൃതം:ഒഴിവുകൾ-3, സോഷ്യോളജി:ഒഴിവുകൾ-5.
അപേക്ഷകർക്ക് യുജിസിയും കേരള സർക്കാർ നിയമവും അനുസരിച്ചുള്ള യോഗ്യത ഉണ്ടായിരിക്കണം. ബിസിനസ് സ്റ്റഡീസ് വിഷയത്തിലേക്ക് മാനേജ്മെന്റ്/കൊമേഴ്സ് വിഷയവും പരിഗണിക്കും. ഫിലോസഫിയിൽ ശ്രീനാരായണഗുരു സ്റ്റഡീസ് സ്പെഷ്യലൈസ് ചെയ്ത ബിരുദാനന്തരബിരുദം/ഡോക്ടറൽ ലെവൽ അഭിലഷണീയം. കംപ്യൂട്ടർ സയൻസ് വിഷയത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ സയൻസ് പി.ജി. പരിഗണിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും http://sreenarayanaguruou.edu.in സന്ദർശിക്കുക. അപേക്ഷയുടെ പകർപ്പും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അനുബന്ധ രേഖകളും Registrar, Sreenarayanaguru Open University, Kureepuzha, Kollam-691601 എന്ന വിലാസത്തിലേക്ക് അയക്കണം.

\"\"

Follow us on

Related News