പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

പരീക്ഷാഫലം, എം.എഡ് സ്പോട്ട് അഡ്മിഷൻ : ഇന്നത്തെ എംജി വാർത്തകൾ

Dec 8, 2021 at 4:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കോട്ടയം: 2021 ഏപ്രിലിൽ നടന്ന ഏഴാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം -സപ്ലിമെന്ററി/ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 22 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 370 രൂപയും സൂക്ഷമ പരിശോധനയ്ക്ക് 160 രൂപയുമാണ് ഫീസടയ്ക്കേണ്ടത്.

റാങ്ക് ലിസ്റ്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന കോച്ചിങ് പ്രോഗ്രാമിൻറെ അടുത്ത ബാച്ചിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

\"\"

എം.എഡ് സ്പോട്ട് അഡ്മിഷൻ വ്യാഴാഴ്ച (ഡിസംബർ 9)

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന എം.എഡ്. പ്രോഗ്രാമിൻ്റെ 2021- 2023 ബാച്ചിൽ പ്രവേശനത്തിന് പൊതു വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. സി.എ.റ്റി – 2021 പ്രോസ്‌പെക്ടസ് നിഷ്ക്കർഷിക്കുന്ന യോഗ്യതയുള്ളവർ പഠനവകുപ്പിൽ വ്യാഴാഴ്ച (ഡിസംബർ 9 ) രാവിലെ 11 നകം നേരിട്ട് ഹാജരായി സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരെ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനത്തിന് പരിഗണിക്കും. എൻ.എസ്.എസ്./ എൻ.സി.സി./ എക്‌സ് സർവ്വീസ് സർട്ടിഫിക്കറ്റുകൾ ഉള്ളവർ അവ ഹാജരാക്കണം. ബിരുദാനന്തര ബിരുദധാരികൾക്ക് മാർക്കടിസ്ഥാനത്തിൽ ബോണസ് മാർക്കിനും അർഹതയുണ്ടായിരിക്കും. പ്രവേശനം ലഭിക്കുന്നവർ നിശ്ചിത സി എ റ്റി രജിസ്‌ട്രേഷൻ ഫീസ്, ട്യൂഷൻ ഫീസ്, സ്‌പെഷ്യൽ ഫീസ് മുതലായവ വ്യാഴാഴ്ച (ഡിസംബർ 9) തന്നെ ഒടുക്കേണ്ടതാണ്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് ജാതി/ വരുമാന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

\"\"

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...