പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

മിടുക്കരായ വിദ്യാർത്ഥികളെ ഇനി കണ്ണൂർ സര്‍വകലാശാല ദത്തെടുക്കും: പാഠ്യേതര മികവ് തുടരാം

Dec 6, 2021 at 6:24 pm

Follow us on

 
JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കണ്ണൂര്‍: പ്രഗല്‍ഭരും കഴിവുറ്റവരുമായ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാൻ ദ ത്തെടുക്കല്‍ പദ്ധതി (STUDENT ADOPTION SCHEME)യുമായി കണ്ണൂർസര്‍വകലാശാല. പാഠ്യേതര വിഷയങ്ങളിലെ കഴിവുകള്‍ തുടരുന്നതിന് ഉന്നതവിദ്യാഭ്യാസം തടസ്സമാകാത്തവിധം പ്രോത്സാഹനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ  വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തിനും ദത്തെടുക്കൽ പദ്ധതി സഹായകരമാകും.

\"\"

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ച കോഴ്സുകളില്‍ പ്രവേശനം അനുവദിക്കും. ട്യൂഷന്‍, പരീക്ഷാ ഫീസുകള്‍ ഒഴിവാക്കി നല്‍കുന്നതിനൊപ്പം, പരിശീലനത്തിനടക്കം അവശ്യമായ ധനസഹായവും ലഭ്യമാക്കും . പരിശീലനം, മത്സരങ്ങൾ തുടങ്ങിയവയ്ക്കായി നഷ്ടമാകുന്ന ഹാജർ കാര്യത്തിലും പ്രത്യേക ഇളവ് നല്‍കും. അതത്  മേഖലയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പരീക്ഷാ സമയത്ത് ഹാജരാകാനായില്ലെങ്കില്‍,പ്രത്യേകം പരീക്ഷ നടത്താനും സൗകര്യം ഒരുക്കും. കായികം, സാംസ്കാരികം,യോഗ്യത, ഭിന്നശേഷി/  ആദിവാസി എന്നിങ്ങനെ 4 വിഭാഗങ്ങളി ലായാണ് പദ്ധതി നടപ്പാക്കുക. യോഗ്യരായ അപേക്ഷകരില്‍ നിന്ന് സ്ക്രീനിംഗ് കമ്മറ്റി അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തും. 202122 അധ്യയന വര്‍ഷം മുതൽ നടപ്പാക്കുന്ന പദ്ധതിയിൽ  ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്അന്തര്‍ദേശീയ  ബാഡ്മിന്റൺ താരം ട്രീസ ജോളിയാണ്.

\"\"

Follow us on

Related News