പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പിജി, ബിഎഡ് പ്രവേശനം: രജിസ്ട്രേഷൻ ഇന്നുമുതൽ

Dec 3, 2021 at 4:26 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ നടത്തുന്ന ബി.എഡ്, ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളിലെ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റിലേയ്ക്ക് ഇന്ന് (ഡിസംബർ മൂന്ന്) മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കോളേജുകൾക്ക് ഡിസംബർ 14 വരെ സംവരണം-മെറിറ്റ് തത്വങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നടത്താം. ഡിസംബർ 7വരെയാണ് രജിസ്ട്രേഷൻ സമയം. ഇതിനുശേഷം ഒഴിവു വരുന്ന സീറ്റുകളിലേയ്ക്ക് ഡിസംബർ 15 മുതൽ 18 വരെ ഓൺലൈനായി രജിസ്ട്രേഷൻ /ഓപ്ഷൻ രജിസ്ട്രേഷൻ നടത്താവുന്നതും തുടർന്ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ കോളേജുകൾക്ക് ഡിസംബർ 24 വരെ സംവരണ – മെറിറ്റ് തത്വങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നടത്താവുന്നതുമാണ്. ഡിസംബർ 24 -ന് പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് സർവകലാശാല കോളജുകൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

\"\"

Follow us on

Related News