പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കേരള, കാലിക്കറ്റ്‌ സർവകലാശാലകളുടെ വിദൂരപഠനം: സയൻസ് കോഴ്സുകൾക്ക് അനുമതിയില്ല

Dec 2, 2021 at 3:08 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: കേന്ദ്ര ഡിസ്സ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിന്റെ അനുമതി ഇല്ലാത്തതിനാൽ കാലിക്കറ്റ്, കേരള സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ സംവിധാനത്തിലുള്ള സയൻസ് (ബിരുദം,പിജി) കോഴ്സുകൾക്ക് യുജിസി അംഗീകാരം നൽകില്ല.ബി.സി.എ, എം.സി.എ, ബി.എസ്.സി.(കംപ്യൂട്ടർ സയൻസ്, മാത്‍സ്),
എംഎസ്.സി.(കംപ്യൂട്ടർ സയൻസ്, മാത്‍സ്) കോഴ്സുകൾക്കാണ് അനുമതി നിഷേധിച്ചത്. കേന്ദ്ര ഡിസ്സ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിന്റെ അനുമതിയില്ലാതെ നടത്തുന്ന ബിരുദത്തിനും പിജിക്കും യുജിസി അംഗീകാരം നൽകില്ല. അനുമതി ഇല്ലാത്തതിനാൽ ഈ വർഷം കോഴ്സുകൾ തുടരാൻ കഴിയില്ല.

സയൻസ് കോഴ്സുകൾ വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അനുമതി ലഭിക്കാത്തതിനാൽ കാരണമെന്ന് സൂചനയുണ്ട്. കോഴ്സുകൾക്ക് അനുമതി ഇല്ലെന്നതിനാൽ ഒട്ടേറെ വിദ്യാർത്ഥികൾ വെട്ടിലാകും. സ്വാശ്രയകോളജുകളിൽ അടക്കം കംപ്യൂട്ടർ സയൻസ് കോഴ്സുകൾക്ക് വൻഫീസ് നൽകണമെന്നിരിക്കെ വിദൂര സമ്പ്രദായത്തിലുള്ള കോഴ്സുകൾ സാമ്പത്തികമായി പിന്നാക്കാം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായിരുന്നു.


വിവിധ സ്ഥാപനങ്ങളിൽ ജോലി എടുക്കുന്നവരും കേരള, കാലിക്കറ്റ്‌ സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വന്നതിനാൽ മറ്റു സർവകലാശാലകൾക്ക് വിദൂര പഠനവും സമാന്തര പഠനവും തുടരുന്നതിനു വിലക്കുണ്ട്. ഓപ്പൺ സർവകലാശാലയ്ക്ക് കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ മറ്റു സർവകലാശാലകൾക്ക് ഈ വർഷം വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടരാൻ മറ്റു
സർക്കാർ അനുമതി നൽകുകയായിരുന്നു.
ഓപ്പൺ സർവകലാശാല വന്നതിനാൽ വിദൂരവിദ്യാഭ്യാസ സിലബസ് പരിഷ്കരിക്കാനും സൗകര്യങ്ങൾ കൂട്ടാനും കേരള, കാലിക്കറ്റ് സർവകലാശാലകൾ തയാറാകാത്തതാണ് നിലവിൽ കേന്ദ്ര ഡിസ്സ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിന്റെ അനുമതി ലഭിക്കാത്തതിന് കാരണമെന്ന് പറയുന്നു. കഴിഞ്ഞ 7
വർഷമായി വിദൂരവിദ്യാഭ്യാസ
കേന്ദം സയൻസ് കോഴ്സുകൾ
നടത്തുന്നുണ്ടെന്നു സത്യവാങ്മു
ലം നൽകിയാൽ അനുമതി ലഭിക്കുമെന്നും സർവകലാശാല അധികൃതർ പറയുന്നുണ്ട്.

\"\"

Follow us on

Related News