editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്പോട്ട് അഡ്മിഷൻ, പുനർമൂല്യനിർണയ ഫലം, പരീക്ഷാ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾHDC & BM പരീക്ഷാ ഫലം: 94.54 ശതമാനം വിജയംപരീക്ഷാഫലം, പരീക്ഷാ തീയതി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾവിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, വാക് ഇന്‍ ഇന്റര്‍വ്യൂ: Calicut University Newsപരീക്ഷാകേന്ദ്രത്തിൽ മാറ്റം, വിവിധ പരീക്ഷകൾ, റീ-ടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾഅടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള സഹപാഠികൾക്ക് സഹായമെത്തിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാർത്ഥികൾകലോത്സവത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകനെതിരെ പോക്സോ കേസ്ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഒന്നാം സമ്മാനം 20ലക്ഷം: ഡിസംബർ 16മുതൽ സംപ്രേഷണം2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് കിറ്റുകൾ: ആധുനിക സാങ്കേതിക വിദ്യ പകർന്നുനൽകുന്ന പദ്ധതിക്ക് ഡിസംബർ 8ന് തുടക്കമാകുംദേശീയ കലാഉത്സവ്: സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മലപ്പുറത്ത്

പിജി പ്രവേശന റാങ്ക്‌ലിസ്റ്റ്, എം.എസ്.സി.സീറ്റ് ഒഴിവ്: ഇന്നത്തെ 11 കാലിക്കറ്റ്‌ വാർത്തകൾ

Published on : December 01 - 2021 | 5:45 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ എം.എ. മ്യൂസിക് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പഠനവകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 4-ന് മുമ്പായി പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ 6-ന് തുടങ്ങും. ഫോണ്‍ 0494 2407016, 7017.

എം.എസ്.സി ഫുഡ്‌സയന്‍സ് റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2-ന് രാവിലെ 10 മണിക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407345.

എം.എസ്.സി. റേഡിയേഷന്‍ ഫിസിക്‌സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠന വിഭാഗത്തില്‍ എസ്.സി., എസ്.ടി., ഇ.ടി.ബി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ വകുപ്പ് മേധാവിയുടെ phyhod@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷയുടെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റ്, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഉടന്‍ അപേക്ഷിക്കുക.

എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസ്തുത വിഭാഗക്കാര്‍ 3-ന് രാവിലെ 11 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.

എം.എ. ജേണലിസം പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസം പ്രവേശനത്തിന് ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം ഡിസംബര്‍ 3-ന് രാവിലെ 10.30-നും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പട്ടവരുടേത് 4-ന് രാവില 10.30-നും നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇ-മെയിലില്‍ മെമ്മോ അയച്ചിട്ടുണ്ട്.

എസ്.സി., എസ്.ടി. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് ഡിസംബര്‍ 3-ന് രാവിലെ 10.30-ന് പ്രവേശനം നടക്കും. പ്രവേശന പരീക്ഷയില്‍ 20.5 മാര്‍ക്ക് വരെ നേടിയവര്‍ക്ക് പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം. പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കുന്നതല്ല.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്റ് ഫിലിം പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈന്‍ ആന്റ് ആനിമേഷന്‍ നവംബര്‍ 2020 പരീക്ഷകളും സര്‍വകലാശാലാ പഠനവിഭാഗത്തിലെ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്ട്രി ഡിസംബര്‍ 2020 പരീക്ഷയുടെയും എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി. നേടിയവര്‍

നവംബര്‍ 29-ന് ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം ഷിജിത എം., ഗ്ലാഡി പോള്‍, – എക്കണോമിക്‌സ്, മടത്തുംതാഴ കുനിയില്‍ മുനീര്‍, മുഹമ്മദ് അബ്ദുള്‍ വഹാബ് പി., സഫീന അത്തിയോട്ടു കുന്നുമ്മല്‍, സുബൈര്‍ പി., റഹ്‌മത്തുന്നീസ് ഉദയമംഗലം – അറബിക്, ദിവ്യ കെ. ആര്‍. – സംസ്‌കൃതം, സരിത സി., സുമേഷ് എന്‍.വി. – സുവോളജി, അബൂതാഹിര്‍ അഫ്‌സല്‍, സല്‍മ ഇബ്രാഹിം ആര്‍.വി. – ഫിസിക്‌സ്, ഭരത് നായര്‍, തുഷാര വി.എസ്., റുബീന എം., ശ്യാം രാധ് എസ്. – ബോട്ടണി, അനൂപ് കെ.ജി. – കൊമേഴ്‌സ്, സോണിമ ആര്‍., ഷാജുമോന്‍ ഇ.കെ., ഷറഫുന്നീസ സി.എച്ച്. – ഹിസ്റ്ററി, ജയകുമാര്‍ എസ്.എസ്. – മലയാളം എന്നിവര്‍ക്ക് പി.എച്ച്.ഡി. നല്‍കാന്‍ തീരുമാനിച്ചു.

0 Comments

Related News