പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

എംജി സർവകലാശാലയിൽ ജൂനിയർ റിസർച്ച് ഫെലോ

Nov 30, 2021 at 2:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് എസ്.ബി. ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച്ച് ഫോലോയുടെ താൽക്കാലിക ഒഴിവുണ്ട്. രണ്ട് വർഷത്തേക്കായിരിക്കും നിയമനം. പോളിമർ സയൻസ്/ പോളിമർ കെമിസ്ട്രി എന്നിവയിലേതെങ്കിലുമുള്ള എം.എസ് സി. ബിരുദം അല്ലെങ്കിൽ എം.ടെക് അല്ലെങ്കിൽ പോളിമർ ടെക്‌നോളജി/ നാനോ സയൻസ് എന്നിവയിലേതെങ്കിലുമുള്ള എം.എസ് ബിരുദം എന്നിവയാണ് യോഗ്യത. യോഗ്യത പരീക്ഷയിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം. കൂടാതെ സി.എസ്.ഐ.ആർ./ ജി.എ.റ്റി.ഇ. യോഗ്യതയും ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 10000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. ബയാഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകളും സഹിതമുള്ള അപേക്ഷ materials@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 15നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083.

\"\"

Follow us on

Related News