JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബി.എസ് സി ഫുഡ്‌സയന്‍സ് യോഗ്യതയുള്ളവരുടെയും പ്രവേശന പരീക്ഷയിലുടെ യോഗ്യത നേടിയവരുടെയും റാങ്ക്‌ലിസ്റ്റുകള്‍ വെവ്വേറെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലാ സെന്ററുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള നിര്‍ദ്ദേശാനുസരണം ഡിസംബര്‍ 4-നകം പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ ഡിസംബര്‍ 6-ന് തുടങ്ങും. ഫോണ്‍ 0494 2407016, 7017.
എം.എ. ജേണലിസം പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസം പ്രവേശനത്തിന് ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം ഡിസംബര്‍ 3-ന് രാവിലെ 10.30-നും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പട്ടവരുടേത് 4-ന് രാവില 10.30-നും നടക്കും.
എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് ഡിസംബര്‍ 3-ന് രാവിലെ 10.30-ന് നടക്കും. പ്രവേശന പരീക്ഷയില്‍ 20.5 മാര്‍ക്ക് വരെ നേടിയവര്‍ക്ക് പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം. പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കുന്നതല്ല.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 15-ന് തുടങ്ങും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 14 വരെ അപേക്ഷിക്കാം.
പി.ജി. പ്രവേശനം: രജിസ്റ്റര്‍ ചെയ്യാം
2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ഇതു വരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ 3-ന് വൈകീട്ട് 3 മണി വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. നിലവില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും പ്രവേശനം നേടി ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയവര്‍ക്കും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. തിരുത്തലുകള്‍ വരുത്തിയവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്. ഫോണ്‍ 0494 2407016, 7017, (admission.uoc.ac.in).
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
യു.ജി. മലയാളം കോമണ്‍, കോര്‍, കോംപ്ലിമെന്ററി കോഴ്‌സുകളുടെ നവംബര്‍ 2019 റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ഡിസംബര്‍ 15-ന് തുടങ്ങും.
സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലം
2009 മുതല്‍ 2011 വരെ പ്രവേശനം ഒന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2018, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, നാലാം സെമസ്റ്റര്‍ സപ്തംബര്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 8 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എഡ്. മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ജൂലൈ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.