JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷനുകളിൽ പ്രോഗ്രാം മാനേജർ തസ്തികയിലുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 3 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.എ. അല്ലെങ്കിൽ എം.എസ്.ഡബ്ലൂ. അല്ലെങ്കിൽ റൂറൽ ഡെവലപ്മെന്റിൽ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ പി.ജി.ഡി.എം. അല്ലെങ്കിൽ പിജിഡിആർഎം ആണ് യോഗ്യത. സർക്കാർ വകുപ്പുകളിൽ സമാനമായ തസ്തികകളിൽ പ്രവൃത്തിച്ചിട്ടുള്ളവർക്ക് മുൻഗണനയുണ്ട്. 40 വയസാണ് പരമാവധി പ്രായപരിധി. 30000 രൂപ പ്രതിമാസ വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://cmdkerala.net അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10 ആണ്.
