JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) എം.എസ്. ഇൻ എൻട്രപ്രണർഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വിവിധ ആശയങ്ങൾ നടപ്പാക്കാൻ വേണ്ട സഹായങ്ങളും അവസരങ്ങളും ഉണ്ടാകും. ആധുനിക സാങ്കേതികവിദ്യയിലൂടെ സമൂഹത്തിന് ഗുണകരമായ രീതിയിൽ പുതിയ സംരംഭങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. കോഴ്സിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐ.ഐ.ടിയിലെ വിവിധ ഫാക്കൽറ്റികളുമായി വിവിധ ആശയങ്ങളിൽ പ്രവർത്തിക്കാം.

രാജ്യത്തെ പ്രധാന സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററാണ് ചെന്നൈ ഐഐടിയിലേത്. അപേക്ഷ സമർപ്പിക്കാനുള്ള
അവസാന തീയതി നവംബർ 30 ആണ്. കൂടുതൽ വരങ്ങൾക്ക്: http://research.iitm.ac.in സന്ദർശിക്കുക.