പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കമ്മ്യൂണിറ്റി ക്വാട്ട, പുതുക്കിയ പരീക്ഷ തീയതി: കേരള സർവകലാശാല വാർത്തകൾ

Nov 22, 2021 at 6:16 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കേരള സർവകലാശാല യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓൺലൈൻ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്ത ശേഷം പ്രാഫൈലിലെ കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്പര്യമുള്ള വിഷയങ്ങൾ/കോളേജുകൾ (പ്രത്യേക
ഓപ്ഷനായി നൽകാവുന്നതാണ്. വിദ്യാർത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളേജുകൾ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകൾ
നൽകിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകർപ്പ് കോളേജിലേക്കോ സർവകലാശാലയിലേക്കോ അയക്കരുത്. ആയത് അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതാണ്. പ്രത്യേകകുറിപ്പ്: എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കുന്നതിന്.

പരീക്ഷാഫലം
കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (a) മൂന്നാം സെമസ്റ്റർ ബി.എസ്.സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) പ്രോഗ്രാമിന്റെ (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി/ഇംപൂവ്മെന്റ്, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

കേരളസർവകലാശാലയുടെ എട്ടാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി ഡിസംബർ 2020 (2008 & 2013 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിന് നവംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ (340), ബി.എസ്.സി.ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എസ്.സി. ബോട്ടണി ആന്റ് ബയോടെക്നോളജി & ബി.എസ്.സി. ബയോടെക്നോളജി – മൾട്ടിമേജർ 2 (b) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി/ഇംപൂവ്മെന്റ്, 2017, 2018, 2015
അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30
വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

കേരളസർവകലാശാല 2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.കോം.
കൊമേഴ്സ് ആന്റ് ടാക്സ് പാസീജിയർ ആന്റ് പ്രാക്ടീസ് (337) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപൂവ്മെന്റ്, 2017, 2018, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പുതുക്കിയ പരീക്ഷ തിയതി

കേരളസർവകലാശാല 2021 നവംബർ 23 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ന്യൂ ജനറേഷൻ കോഴ്സ്) പരീക്ഷകൾ ഡിസംബർ 1 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

പ്രാക്ടിക്കൽ – പുതുക്കിയ പരീക്ഷ തിയതി

കേരളസർവകലാശാല 2021 മേയിൽ നടത്തിയ സി.ബി.സി.എസ്.എസ്. സി.ആർ. നാലാം സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് ഡിഗ്രി കോഴ്സിന്റെ നവംബർ 15, 16 തീയതികളിൽ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കൽ പരീക്ഷ നവംബർ 23, 24 തീയതികളിൽ അതാത് പരീക്ഷാകേ
ന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ബി.ടെക്. മേഴ്സി ചാൻസ് – വിജ്ഞാപനം

കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.ടെക്., മെയ് 2021 (2008 സ്കീം) 2008, 2009 അഡ്മിഷൻ വിദ്യാർത്ഥികളുടെ ഫൈനൽ മേഴ്സി ചാൻസ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എം.എസ്.ഡബ്ലൂ., എം.എസ്.ഡബ്ലൂ. (ഡി.എം.) & എം.എ.എച്ച്, ആർ.എം. –
റാങ്കിസ്റ്റ്

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ശ്രീകാര്യം ലയോള കോളേജ്
ഓഫ് സോഷ്യൽ സയൻസസിലെ എം.എസ്.ഡബ്ലൂ., എം.എസ്.ഡബ്ലൂ. (ഡി.എം.) & എം.എ. എച്ച്.ആർ.എം. കോഴ്സകളിലേക്കും കൊട്ടിയം ഡോൺ ബോസ്കോ കോളേജ്, തിരുവനന്തപുരം വിഗ്യാൻ കോളേജ് ഓഫ് അപ്ലെഡ് സയൻസസ് എന്നീ കോളേജുകളിലെ എം.എസ്.ഡബ്ലിയു കോഴ്സിലേക്കും 2021 – 22 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷനായി പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ റാക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

Follow us on

Related News