പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എംകോം പ്രവേശനം, എൽഎൽഎം സീറ്റ്: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Nov 22, 2021 at 4:37 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കണ്ണൂർ:സർവകലാശാലയുടെ കീഴിൽ ഉള്ള  നീലേശ്വരം, മടികൈ മോഡൽ കോളേജിൽ  2021-22 അധ്യയന വർഷം തുടങ്ങുന്നതിനു അനുമതി ലഭിച്ച എം.കോം ഫിനാൻസ് പ്രോഗ്രാം പ്രവേശനത്തിന്  കോളേജിൽ നേരിട്ടു അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2021-22 അധ്യയന വർഷത്തെ പി ജി പ്രോസ്പെക്ട്സ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താല്പര്യമുള്ളവർ കോളേജ് നിഷ്കർഷിക്കുന്നത് പ്രകാരം ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ  ഫീ  ഇനത്തിൽ ജനറൽ വിഭാഗം 420/- രൂപ (എസ് സി / എസ് ടി  വിഭാഗം 100/- രൂപ )SBI collect Kannur university   മുഖാന്തരം അടയ്‌ക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 25.11.2021 ആണ്.  ഫോൺ:0467 2240911, 9447070714


 
രണ്ടാം വർഷ പി ജി (വിദൂര വിദ്യാഭ്യാസം ) ഹാൾ ടിക്കറ്റുകൾ
 
ഡിസംബർ 1  നു അആരംഭിക്കുന്ന രണ്ടാം വർഷ  പി ജി (വിദൂര വിദ്യാഭ്യാസം) 2017 ,2018 , 2019 അഡ്മിഷൻ വിദ്യാര്ഥികളുൾടെ ഹാൾ ടിക്കറ്റുകൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് .ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്തു ഫോട്ടോ പതിച്ചു അറ്റസ്റ്  ചെയ്‌ത്‌,  അതിൽ  പറഞ്ഞിരിക്കുന്ന . സെന്ററിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ് .


 
2016 അഡ്മിഷനും അതിനു മുമ്പുമുള്ള വിദ്യാർത്ഥികൾ താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി, അവിടെ തന്നെ പരീക്ഷ എഴുതേണ്ടതാണ് .  ഹാൾ ടിക്കറ്റുകൾ ഇന്നുമുതൽ ലഭ്യമാണ്.
 
അപേക്ഷിച്ച പരീക്ഷാ സെന്ററുകളും  അനുവദിച്ച സെന്ററുകളും: (അനുവദിച്ച സെന്ററുകൾ ബ്രാക്കറ്റിൽ )
 
1 . ജി.പി.എം. കോളേജ് , മഞ്ചേശ്വരം, ഗവ. കോളേജ്  കാസർഗോഡ് , സെന്റ് പയസ് കോളേജ് രാജപുരം , നെഹ്‌റു      കോളേജ് കാഞ്ഞങ്ങാട് (ഗവ.കോളേജ് , കാസർഗോഡ്)
2 . പയ്യന്നൂർ കോളേജ്, സർ സയ്യദ് കോളേജ് തളിപ്പറമ്പ, സി.എ .എസ് . കോളേജ് മാടായി , എസ് .ഇ.എസ് .      കോളേജ്, ശ്രീകണ്ഠപുരം ( സർ സയ്യദ് കോളേജ്, തളിപ്പറമ്പ)
3 .ബ്രണ്ണൻ കോളേജ് തലശ്ശേരി,  കെ.എം.എം. കോളേജ് പള്ളിക്കുന്ന് , എസ്.എൻ. കോളേജ് തോട്ടട ( എസ്.എൻ.     കോളേജ് തോട്ടട)
4 . നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ , പി.ആർ.എൻ.എസ.എസ. കോളേജ് മട്ടന്നൂർ, എം.ജി.കോളേജ് ഇരിട്ടി     (എം.ജി.കോളേജ്, ഇരിട്ടി)
5 . ഗവ. കോളേജ്, മാനന്തവാടി (ഗവ. കോളേജ്, മാനന്തവാടി)


എൽഎൽഎം സീറ്റ് ഒഴിവ് 

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ എൽ.എൽ. എം കോഴ്സിൽ പ്രവേശനത്തിനു താഴേ പറയുന്ന വിഭാഗങ്ങളിൽ  സീറ്റ് ഒഴിവുണ്ട്.  ST- 1, SC-3, General 6, Muslim 1, ETB 2, OBH 1, OBX / LC : 1 ) താത്പര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 27.11.2021  ശനിയാഴ്ച്ചന് 11 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്.വിലാസം :-സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസ്, മഞ്ചേശ്വരം ( പി.ഒ  ), കാസറഗോഡ്  ഫോൺ: 9961936451.

\"\"

Follow us on

Related News