പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

Nov 12, 2021 at 9:55 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കണ്ണൂർ: സർവകലാശാല, നീലേശ്വരം പി.കെ രാജൻ മെമ്മോറിയൽ ക്യാംപസിലെ ഹിന്ദി വിഭാഗത്തിൽ എം.എ ഹിന്ദി കോഴ്സിലേക്ക് SEBC, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ നവംബർ 15 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹിന്ദി വിഭാഗം ഓഫീസിൽ ഹാജരാകേണ്ടതാണ്.

എം.എസ്.സി പ്ലാൻറ് സയൻസ്- സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി പ്ലാൻറ് സയൻസ് പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്ലാൻറ് സയൻസ് കോഴ്സ് കോ-ഓർഡിനേറ്റർ മുൻപാകെ 15-11-2021 തിങ്കളാഴ്ച രാവിലെ 11:30ന് ഹാജരാകണം. ഫോൺ:79022687549.

\"\"

എം.എസ്.സി. ബയോടെക്‌നോളജി / മൈക്രോബയോളജി സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല, പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിലെ ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളജി വിഭാഗത്തിൽ എം.എസ്‌.സി. ബയോടെക്‌നോളജി, എം.എസ്‌.സി. മൈക്രോബയോളജി കോഴ്സുകളിൽ പട്ടികവർഗ വിഭാഗത്തിന് ഒരു സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ള ബി.എസ്‌.സി. ലൈഫ് സയൻസ് കോഴ്‌സ് പാസായ വിദ്യാർത്ഥികൾക്ക് 15.11.2021 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.00 മണിക്ക് മുമ്പായി അസ്സൽ രേഖകൾ സഹിതം വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം.

എൽ.എൽ.എം. സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം കോഴ്സിൽ എസ്.സി വിഭാഗത്തിന് മൂന്നും എസ്.റ്റി വിഭാഗത്തിന് ഒന്നും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 16.11.2021 ന് ഉച്ചയ്‌ക്കു ഒരു മണിക്ക്‌ വകുപ്പ് മേധാവി മുമ്പാകെ ഹാജരാവേണ്ടതാണ്. വിലാസം :സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസ്, മഞ്ചേശ്വരം ( പി.ഒ )കാസറഗോഡ്. ഫോൺ: 9961936451

യു ജി സി – എച് ആർ ഡി സി കോഴ്സുകൾ

കണ്ണൂർ സർവകലാശാല യു.ജി.സി – എച്.ആർ.ഡി.സി. ഇന്റർ/മൾട്ടി ഡിസിപ്ലിനറി റിഫ്രഷർ കോഴ്സ് ഇൻ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് കോഴ്‌സിലേക്ക് സർവകലാശാല / കോളേജ് അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ 30-11-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും. ഓൺലൈൻ ലൈവ് സെഷൻ മുഖാന്തിരം നടത്തുന്ന കോഴ്സ് 08-12-2021 നു തുടങ്ങി 21-12-2021നു അവസാനിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടച്ച രസീതിന്റെ വിവരങ്ങൾ നൽകുന്നതിനുള്ള ലിങ്ക് അപേക്ഷകർ നൽകിയ ഈമെയിലിലേക്ക് അയച്ചുകൊടുക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (https://hrdc.kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം രജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

ലാബ് അസിസ്റ്റന്റ് വാക്-ഇൻ ഇന്റർവ്യൂ

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിലുള്ള ഫിസിക്സ് ഡിപ്പാർട്മെന്റിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത ലാബ് അസിസ്റ്റന്റ് (ദിവസ വേതന അടിസ്ഥാനത്തിൽ) തസ്തികയിലേക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി. എസ്. സി. ഫിസിക്സ് ആണ് അടിസ്ഥാന യോഗ്യത. എം.എസ് .സി ഫിസിക്സ് പാസായവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായവർ 15/11/2021ന് രാവിലെ 10 മണിക്ക് അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഫിസിക്സ് വകുപ്പിൽ ഹാജരാകേണ്ടതാണ്.

ടൈംടേബിൾ

01.12.2021 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ജൂൺ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എഡ്. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 25.11.2021 വരെ സ്വീകരിക്കും.

Follow us on

Related News