പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്റെഗ്രേറ്റഡ് കെയർ ഹോമിൽ വിവിധ ഒഴിവുകൾ: മാനേജർ മുതൽ നഴ്സ് വരെ

Nov 9, 2021 at 5:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കേരള മഹിള സമക്യ സൊസൈറ്റി തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന ഇന്റെഗ്രേറ്റഡ് കെയർ ഹോമിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.


ഹോം മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്യൂ/എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 22,500 രൂപയാണ് വേതനം.
കെയർ ടേക്കർ തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. പ്ലസ് ടു/ പ്രിഡിഗ്രി ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 12,000 രൂപയാണ് വേതനം.
നഴ്‌സിങ് സ്റ്റാഫ് തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ജനറൽ നഴ്‌സിങ് / ബി.എസ്.സി നഴ്‌സിംഗ് ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 24,520 രൂപയാണ് വേതനം.
ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്‌സി ഇൻ ഫുഡ് ആന്റ് ന്യൂട്രിഷൻ/ പി.ജി ഡിപ്ലോമ ഇൻ നുട്രിഷൻ ആന്റ് ഡയറ്റീസ് ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. ഒരു സിറ്റിംഗിന് 1000 രൂപയാണ് വേതനം.
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 16 ന് വൈകുന്നേരം 5ന് മുൻപായി ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട് കരമന പി.ഒ, തിരുവനന്തപുരം. ഇമെയിൽ: spdkeralamss@gmail.com.

\"\"
\"\"

Follow us on

Related News