പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

പരീക്ഷഫലം,സീറ്റൊഴിവുകൾ: ഇന്നത്തെ എംജി വാർത്തകൾ

Nov 8, 2021 at 11:10 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

കോട്ടയം: 2021 ജൂലൈയിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം. (മോഡൽ 1, 2, 3) 2018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. കഥകളി വേഷം പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

സീറ്റൊഴിവുകൾ

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഡാറ്റ അലനിറ്റിക്സ് വകുപ്പിൽ എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ രണ്ടും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 10ന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, സ്കൂൾ ഓഫ് ഡാറ്റ അലിറ്റിക്സ് വകുപ്പുകളിൽ എം.എസ് സി. മാത്തമാറ്റിക്സ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്സ് കോഴ്സുകളിലേക്കുള്ള ക്യാറ്റ് എൻട്രൻസ് ടെസ്റ്റിൽ 100ന് മുകളിൽ സ്കോർ ഉള്ള വിദ്യാർഥികൾക്ക് നവംബർ 10ന് നടത്തുന്ന ഓപ്പൺ അഡ്മിഷനിൽ പങ്കെടുക്കാം. ക്യാറ്റ് സ്കോർ 200ന് മുകളിലുള്ളവർ ഉച്ചയ്ക്ക് 12ന് മുമ്പും 100നും 200നും ഇടയിൽ ക്യാറ്റ് സ്കോർ ഉള്ളവർ വൈകീട്ട് മൂന്നിന് മുമ്പായും അസൽ യോഗ്യത രേഖകളുമായി എഡി എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ എം.എസ് സി. മാത്തമാറ്റിക്സ് ബാച്ചിലേക്ക് (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും, എസ്.ടി. വിഭാഗത്തിൽ ഒന്നും, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് ബാച്ചിലേക്ക് (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 10ന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല, സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടത്തുന്ന 2021-22 ബാച്ച് എം.എ. ഹിസ്റ്ററി കോഴ്സിന് എസ്.റ്റി. വിഭാഗത്തിൽ ഒന്നും, എം.എ. ആന്ത്രോപോളജിയിൽ എസ്.സി. വിഭാഗത്തിൽ നാലും എസ്.റ്റി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. ആന്ത്രോപോളജിയിൽ ജനറൽ വിഭാഗത്തിലും ഏതാനും ഒഴിവുകൾ ഉണ്ട്. യോഗ്യരായവർ നവംബർ 10ന് പകൽ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എത്തിച്ചേരണം. വിശദവിവരത്തിന് ഫോൺ: 6238852247, 8547593689.

\"\"

സ്പോട്ട്അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ്. 2021-23 ബാച്ചിൽ പട്ടികജാതി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത/ ജാതി/ വരുമാനം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10ന് രാവിലെ 11നകം പഠനവകുപ്പിലെത്തി സ്പോട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. എൻ.എസ്.സ്./ എൻ.സി.സി./ എക്സ് സർവീസ് സർട്ടിഫിക്കറ്റുകളുള്ളവർ അവ ഹാജരാക്കണം. അവർക്ക് നിയമാനുസൃതമായ വെയിറ്റേജ് മാർക്ക് ലഭിക്കുന്നതാണ്. കൂടാതെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മാർക്കടിസ്ഥാനത്തിൽ ബോണസ് മാർക്കും ലഭിക്കും. പട്ടികജാതി വിദ്യാർഥികളുടെ അഭാവത്തിൽ യഥാക്രമം പട്ടികവർഗ, ഒ.ഇ.സി., ഒ.ബി.സി., ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. വിശദവിവരത്തിന് ഫോൺ: 0481-2731042.

\"\"

Follow us on

Related News