പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

\’തളിര്\’ സ്‌കോളർഷിപ്പ് പദ്ധതി: രജിസ്ട്രേഷൻ നവംബർ 30വരെ

Nov 5, 2021 at 7:21 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ \’തളിര്\’ സ്‌കോളർഷിപ്പ് പദ്ധതിയുടെ രജിസ്ട്രേഷൻ നവംബർ 30വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി 200 രൂപ അടച്ച് ഓൺലൈനായി അപേക്ഷിക്കാം. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. സ്കോളർഷിപ്പ് പരീക്ഷ ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് നടക്കുക. സംസ്ഥാനത്ത് തിരഞ്ഞെടുക്കുന്ന 2500ഓളം കുട്ടികൾക്കായി 16 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകളാണ് വിതരണം ചെയ്യുക.

പരീക്ഷ

പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാകുക. ആദ്യം ജില്ലാതലത്തിലും പിന്നീട് സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. ജില്ലാതല മത്സരവിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000 രൂപയുടെ സ്‌കോളർഷിപ്പും 100 കുട്ടികൾക്ക് 500 രൂപയുടെ സ്‌കോളർഷിപ്പും നൽകും. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളർഷിപ്പുകളും നൽകും. ജില്ലാതല പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന കുട്ടിയെ/കുട്ടികളെ സംസ്ഥാനതല പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നതാണ്. 2022 ജനുവരി 8, 12 തീയതികളിൽ ജില്ലാതല പരീക്ഷ. സംസ്ഥാനതലത്തിൽ ആദ്യ മൂന്നു റാങ്കുകാർക്ക് 10,000, 5,000, 3,000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും.

\"\"


ജില്ലാതലത്തിൽ ഇരുവിഭാഗത്തിൽ നിന്നും ഏറ്റവുമുയർന്ന മാർക്കു നേടുന്ന 60 കുട്ടികൾക്ക് ( ഒരു വിഭാഗത്തിൽ 30 ) 1000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും. തുടർന്നുവരുന്ന 100 കുട്ടികൾക്ക് ( ഒരു വിഭാഗത്തിൽ 50 ) 500 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും. നൂറിൽ കൂടുതൽ രജിസ്ട്രേഷൻ നടത്തുന്ന സ്കൂളുകളിലെ ലൈബ്രറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ സമ്മാനം. 100 ചോദ്യങ്ങളാവും പരീക്ഷയിൽ ഉണ്ടാവുക. 90 മിനിറ്റ് (ഒന്നര മണിക്കൂർ) സമയമാണ് പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്നത്.
കൂടുതൽ വിവരത്തിന് 8547971483, 0471-2333790, scholarship@ksicl.org.

\"\"

Follow us on

Related News