പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഗവ. താലൂക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് മുതൽ ഡോക്ടർ വരെ: കരാർ നിയമനം

Nov 4, 2021 at 2:54 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമനത്തിനായി നവംബര്‍ 8,9,11 തീയതികളില്‍ താലൂക്കാശുപത്രി ഹാളില്‍ ഇന്റര്‍വ്യൂ നടത്തും. കോവിഡ് ബ്രിഗേഡില്‍ ജോലിചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

ഒഴിവുകള്‍, അഭിമുഖ തീയതി, യോഗ്യത എന്നീവ ക്രമത്തില്‍
അക്കൗണ്ടന്റ് / ക്യാഷ്യര്‍-  1. 8 ന് 10 മണി മുതല്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പ്രവൃത്തി പരിചയം അഭികാമ്യം.
ക്ലീനിങ് സ്റ്റാഫ് – 3 . 8 ന് 2 മണി മുതല്‍. എട്ടാംക്ലാസ് പാസായിരിക്കണം.
സ്റ്റാഫ് നേഴ്സ് ഒഴിവ് – 6. 9 ന് പത്തുമണി മുതല്‍. ബി.എസ്.സി.നഴ്സിങ്/ജനറല്‍ നഴ്സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍,  പ്രവൃത്തി പരിചയം അഭികാമ്യം. ആറുമാസമെങ്കിലും ജോലി ചെയ്യുന്നതാണെന്ന് ബോണ്ട് വെയ്ക്കണം.
ഡോക്ടര്‍ – 1. 11 ന് 10 മണി മുതല്‍. എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്ട്രേഷന്‍.  പ്രവൃത്തി പരിചയം അഭികാമ്യം. ആറുമാസമെങ്കിലും ജോലി ചെയ്യുന്നതാണെന്ന് ബോണ്ട് വെയ്ക്കണം.


വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും അസല്‍ യോഗ്യത പത്രങ്ങളും അവയുടെ ഒരു പകര്‍പ്പും ഒരു ഫോട്ടോയും ഹാജരാക്കണം. എച്ച്എംസി നിശ്ചയിക്കുന്ന വേതനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 200 രൂപ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പിടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കട്ടപ്പന താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടുക.

\"\"

Follow us on

Related News