പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ്

Nov 3, 2021 at 2:20 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: മത ന്യൂനപക്ഷ വിഭാഗങ്ങളിലെ ചാർട്ടേർഡ് അക്കൗണ്ട്സ്/കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്/ കമ്പനി സെക്രട്ടറിഷിപ്പ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യയുടെ ആനുപാതികമായാണ് സ്‌കോളർഷിപ്പ് നൽകുന്നത് . കേരളത്തിൽ പഠിക്കുന്നതും  സ്ഥിരതാമസക്കാരുമായ  മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മത വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക്അപേക്ഷിക്കാം. അപേക്ഷകർ എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവരാകണം.

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെ പരിഗണിക്കുന്നതാണ്.  http://minoritywelfare.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 04. കൂടുതൽ വിവരങ്ങൾക്ക് 0471 2300524 എന്ന നമ്പറിൽ ബന്ധപ്പെടാം.

\"\"

Follow us on

Related News