പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

മഞ്ചേരി മെഡിക്കൽ കോളേജിൽ 4 പിജി സീറ്റുകൾ കൂടി: ഇഎൻടി പിജി കോഴ്‌സുകൾ ഈ വർഷം

Nov 3, 2021 at 6:07 pm

Follow us on

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ 4 പിജി സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 എം.ഡി. ഡെർമ്മറ്റോളജി (ത്വക്ക് രോഗ വിഭാഗം) 2എം.എസ്. ഒഫ്ത്താൽമോളജി സീറ്റുകളാണ് അനുവദിച്ചത്. ഇതിനു പുറമെ എം.എസ്. ഇ.എൻ.ടി.യ്ക്ക് 2 സീറ്റുകൾ നേരത്തെ അനുവദിച്ചിരുന്നു. ഈ വർഷം തന്നെ ഇ.എൻ.ടി. പി.ജി. കോഴ്‌സുകൾ ആരംഭിക്കാൻ സാധിക്കും. ഇതിലൂടെ ഇ.എൻ.ടി. വിഭാഗത്തിൽ നൂതന ചികിത്സകൾ വരുംകാലങ്ങളിൽ ജനങ്ങൾക്ക് ലഭ്യമാകും. എം.എസ്. ഒഫ്ത്താൽമോളജി കോഴ്‌സിന് എത്രയും വേഗം അന്തിമാനുമതി വാങ്ങി ഈ വർഷം തന്നെ അഡ്മിഷൻ തുടങ്ങാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. 2013ൽ ഈ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. ആരംഭിച്ചെങ്കിലും പിജി സീറ്റുകൾക്ക് അനുമതി ലഭ്യമായത് ഈ വർഷമാണ്. എം.എസ്. ഒഫ്ത്താൽമോളജി കോഴ്‌സ് ആരംഭിക്കുന്നതോടെ നേത്രരോഗങ്ങൾക്കും വരും കാലങ്ങളിൽ നൂതന ചികിത്സ മെഡിക്കൽ കോളേജിൽ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

\"\"

Follow us on

Related News