പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

യു.ജി, പി.ജി പ്രൈവറ്റ് രജിസ്ട്രേഷൻ നാളെ മുതൽ

Nov 1, 2021 at 3:40 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഈ അധ്യയന അധ്യയനവർഷത്തിൽ ബി.എ, ബി.കോം, എം.എ, എം.കോം, എം.എസ് സി ( മാത്തമാറ്റിക്സ് )) പ്രോഗ്രാമുകളിലേയ്ക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. യു.ജി ഫുൾ കോഴ്സുകളിൽ ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, ഹിസ്റ്ററി, അറബി, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലാസഫി, കൊമേഴ്സ് വിഷയങ്ങൾക്ക് സി.ബി സി. എസ് – എസ്. ഡി. ഇ -2017 ( മോഡൽ-I) സിലബസിലും,
പി.ജി പ്രോഗ്രമുകളിൽ എം.എ ഇംഗ്ലീഷ്, ഹിസ്റ്ററി മലയാളം, സംസ്കൃതം, അറബിക്, ഹിന്ദി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി -മാത്മാറ്റിക്സ്, എം.കോം എന്നീ പ്രോഗ്രാമുകൾക്ക് സി.എസ്.എസ്- 2019 (പ്രൈവറ്റ്) സിലബസിലുമാണ് പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കുക. ഇതിലേക്കുള്ള അപേക്ഷകൾ നവമ്പർ രണ്ട് മുതൽ സ്വീകരിക്കും.

\"\"


ഫുൾ കോഴ്സ്, നോൺ- ഫുൾ കോഴ്സ് അപേക്ഷകൾ പിഴ കൂടാതെ നവമ്പർ രണ്ട് മുതൽ 30 വരെയും 1000 രൂപാ പിഴയോടെ ഡിസംബർ ഒന്നു മുതൽ 12 വരെയും 2100 രൂപ പിഴയോടെ ഡിസംബർ ഒൻപതു മുതൽ 15 വരെയും സമർപ്പിക്കാം. അപേക്ഷകളിൽ തെറ്റ് തിരുത്താനുള്ളവർ സർവ്വകലാശാല ഇ-പെയ്മെൻ്റ് സംവിധാനം മുഖേന ഇതിനായി 525 രൂപ ഫീസടച്ച് അപേക്ഷ പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗത്തിൽ നേരിട്ട് നൽകണം. ഒന്നും രണ്ടും സെമസ്റ്റർ ബിരുദ, ബിരുദാനന്തര – ബിരുദ ഫുൾ കോഴ്‌സ് രജിസ്ട്രേഷനുള്ള അപേക്ഷ ഓൺലൈനായി വേണം സമർപ്പിക്കാൻ – ഇതിലേയ്ക്കുള്ള ഫീസ് ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ മുഖേനയാണ് അടക്കേണ്ടത്.
യു ജി, പി.ജി. നോൺ ഫുൾ കോഴ്സ് രജിസ്ട്രേഷന് വിജ്ഞാപനത്തിനൊപ്പം http://mgu.ac.in എന്ന സർവ്വകലാശാല വെബ് സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സമർപ്പിക്കുന്നതിനൊപ്പം http://epay.mgu.ac.in മുഖേന ഫീസടച്ചതിൻ്റെ ഇ-രസീത് നൽകുകയും വേണം. ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ, ഓഫ് ലൈൻ കോഴ്സുകളുടെ അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ ഡപ്യൂട്ടി രജിസ്ട്രാർ, മഹാത്മാഗാന്ധി സർവ്വകലാശാല, പി.ആർ. – തപാൽ സെക്ഷൻ, റൂം നമ്പർ 512, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തിൽ രജിസ്ട്രേർഡ് തപാലിൽ മാത്രം അയക്കുക. അപേക്ഷകൾ സർവ്വകലാശാലയിൽ നേരിട്ട് സ്വീകരിക്കില്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭിക്കും.

\"\"

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...