പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

NEET-UG ഫലം പ്രഖ്യാപിച്ചു: ഹൈദരാബാദിലെ മൃണാൾ ഒന്നാമൻ, മൂന്നാം റാങ്ക് മലയാളിക്ക്

Nov 1, 2021 at 8:29 pm

Follow us on

ന്യൂഡൽഹി: ബിരുദ മെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (NEET-UG ) ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നിന്നുള്ള മൃണാൾ ഒന്നാം റാങ്ക് നേടി. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഒന്നാം റാങ്ക് ജേതാവ് മുഴുവൻ മാർക്കും നേടി. 720ൽ 720 മാർക്കാണ് ആദ്യ മൂന്ന് റാങ്കുകാർ നേടിയത്. ഹൈദരാബാദിൽ നിന്നുള്ള മൃണാൾ കുറ്റേരിക്ക് അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് ലഭിച്ചു, ഡൽഹിയിൽ നിന്നുള്ള തൻമയ് ഗുപ്ത രണ്ടാം റാങ്കും മുംബൈയിൽ നിന്നുള്ള കാർത്തിക ജി നായർ മൂന്നാം റാങ്കും നേടി. മലയാളിയായ കാർത്തികയാണ്സ്ത്രീകളിൽ ഒന്നാമതാണ്. കേരളത്തിൽ നിന്നുള്ള എസ്. ഗൗരിശങ്കർ പതിനേഴാം റാങ്കും വൈഷണ ജയവർധനൻ 23-ാം റാങ്കും നിരുപമ പി 60-ാം റാങ്കും നേടി.

\"\"

NEET 2021 Toppers List: Check the complete list here

Name of the candidatesAll India Rank (AIR)Marks
Mrinal Kutteri, Hyderabad1720
Tanmay Gupta, Delhi2720
Karthika G Nair, Mumbai3720
Aman Tripathi4716
Nikhar Bansal5715

htt0p://neet.nta.nic.in, http://ntaresults.ac.in എന്നിവയിൽ ഫലം ലഭ്യമാണ്. പരീക്ഷാ ഫലങ്ങളോടൊപ്പം അന്തിമ ഉത്തരസൂചികയും നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം ഡൗൺലോഡ് ചെയ്യാം. NEET റാങ്കും കാറ്റഗറിയും അനുസരിച്ച് അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പ്രവേശന സാധ്യതകൾ പരിശോധിക്കാം.

\"\"

Follow us on

Related News