പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

ബി.എസ്.സി. ഐ.ടി. സീറ്റൊഴിവ്, പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Oct 30, 2021 at 5:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബി.എസ് സി.-ഐ.ടി. റഗുലര്‍ ഡിഗ്രി കോഴ്‌സിന് (സ്വാശ്രയം) എസ്.സി., എസ്.ടി. മുസ്ലീം വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 2-ന് രാവിലെ 11 മണിക്ക് ഹാജരാകണം. പ്ലസ്ടുവിന് മാത്തമറ്റിക്‌സ് ഒരു വിഷയമായി പഠിച്ചവര്‍ക്കാണ് അവസരം. ഫോണ്‍ : 9745644425.  

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 1 മുതല്‍ 9 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 12 വരെ അപേക്ഷിക്കാം. .

\"\"

ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍, അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്റര്‍, സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം \’ഇന്ത്യയുടെ അന്തര്‍സംസ്ഥാന ധനകാര്യ ബന്ധങ്ങള്‍ – രണ്ടാം തലമുറ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് ചില ചിന്തകള്‍\’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേയുടെ ഭാഗമായി നവംബര്‍ 2-ന് നടക്കുന്ന സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ ഡയറക്ടര്‍ ഡോ. കെ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. മദ്രാസ് സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് മുന്‍ ഡയറക്ടറും ഹരിയാന എണസ്റ്റ് ആന്റ് യംഗ് ചീഫ് പോളിസി അഡൈ്വസറുമായ പ്രൊഫ. ഡി.കെ. ശ്രീവാസ്തവ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം.എ. ഉമ്മന്‍ അക്കാദമിക് ഓര്‍മകള്‍ കുട്ടികളുമായി പങ്കുവെക്കും. ദേശീയ അന്തര്‍ദേശീയ സാമ്പത്തിക വിദഗ്ധരും ഗവേഷകരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കും.

\"\"

Follow us on

Related News