ന്യൂഡൽഹി: കേവലം രണ്ട് വിദ്യാർത്ഥികൾക്കായി വീണ്ടും മെഡിക്കൽ പ്രവേശന പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് നിർദ്ദേശിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.16 ലക്ഷത്തോളം വിദ്യാർത്ഥികളുടെ പരീക്ഷാഫലം രണ്ട് വിദ്യാർത്ഥികൾക്കായി മാറ്റിവെക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തെറ്റായ സീരിയൽ നമ്പറുകളുള്ള ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും കൈമാറിയെന്നാരോപിച്ച് വൈശാനവി ഭോപ്പാലി, അഭിഷേക് ശിവജി എന്നിവരാണ് നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇവർക്ക് അനുകൂലമായി വിധി ഇറക്കുകയായിരുന്നു. സെപ്തംബർ 12 ന് നടന്ന നീറ്റ് പരീക്ഷ 16 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് എഴുതിയത്. നീറ്റ് ഫലം വൈകുന്നത് ബിരുദ മെഡിക്കൽ പ്രവേശനത്തെ ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അപ്പീലിൽ പറഞ്ഞു. വിദ്യാർത്ഥികളിൽ ഒരാൾ 130 ചോദ്യങ്ങൾക്ക് ഉത്തരം നൽകി, മറ്റൊരാൾ 160 ചോദ്യങ്ങൾക്ക് ശ്രമിച്ചു. “അവർ നല്ല മാർക്ക് നേടിയിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന് ദീപാവലി കഴിഞ്ഞ് വാദം കേട്ട ശേഷം തീരുമാനിക്കുമെന്നും സുപ്രീം കോടതി ബഞ്ച് അറിയിച്ചു. ദീപാവലിക്ക് ശേഷം കേസിൽ വാദം കേൾക്കും. സെപ്റ്റംബർ 12-ന് നടന്ന നീറ്റ് യുജി പരീക്ഷ തുടർച്ചയായി വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും വഴിവെച്ചിരുന്നു. പരീക്ഷയിൽ വിദ്യാർത്ഥികളെ സഹായിച്ച സംഘങ്ങളെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശരിയായ രീതിയിൽ പരീക്ഷ നടത്താത്തതിനാൽ പരീക്ഷ റദ്ദാക്കാനും വീണ്ടും നടത്താനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ചില മെഡിക്കൽ ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയിട്ടുണ്ടെന്നും ചില എഫ്ഐആറുകൾ കാരണം ഫലം റദ്ദാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി അവരുടെ ഹർജി സുപ്രീം കോടതി തള്ളി. സമീപകാലത്തെ മറ്റൊരു സംഭവവികാസത്തിൽ, സംസ്ഥാനത്തെ ഒരു ഉദ്യോഗാർത്ഥിയുടെ ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ (ഒഎംആർ) ഷീറ്റിലെ കൃത്രിമത്വം അന്വേഷിക്കാൻ കേരള ഹൈക്കോടതി എൻടിഎയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
നീറ്റ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശം
Published on : October 28 - 2021 | 11:52 am

Related News
Related News
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻ
SUBSCRIBE OUR YOUTUBE CHANNEL...
വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: ‘പടവുകൾ’പദ്ധതിവഴി
SUBSCRIBE OUR YOUTUBE CHANNEL...
കായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാം
SUBSCRIBE OUR YOUTUBE CHANNEL...
അയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments