പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

വിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രി

Oct 27, 2021 at 10:29 pm

Follow us on

തിരുവനന്തപുരം : നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹാൻഡ്‌ വാഷ് നിർമ്മിച്ചു നൽകുകയാണ് സ്കൂൾ വിദ്യാർത്ഥികൾ. ശാസ്ത്രരംഗം സമിതിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലേക്ക് ഹാന്റ് വാഷ് തയാറാക്കി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. അസംസ്‌കൃത വസ്തുക്കളുപയോഗിച്ച് ശാസ്ത്രീയരീതിയിൽ വിദ്യാർത്ഥികൾ തന്നെയാണ് ഹാന്റ് വാഷ് നിർമ്മിക്കുന്നത്. ചെലവു കുറഞ്ഞ രീതിയിൽ ഗുണനിലവാരമുള്ള ഹാൻഡ് വാക്കുകളാണ് കുട്ടികൾ നിർമ്മിക്കുന്നത്സ്‌. കൂളുകൾ തുറക്കുന്ന അവസരത്തിൽ ഈ പ്രവർത്തനത്തിന്റെ സാമൂഹ്യപ്രസക്തി ഏറെ വലുതാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ സാമൂഹ്യചിന്തയും ശാസ്ത്രീയമനോഭാവവും വളർത്താൻ ഇതുപകരിക്കും. തിരുവനന്തപുരം പട്ടം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനികളായ കുമാരി. വിസ്മയ. വി, കുമാരി. നിള.വി. എന്നിവർ സ്വന്തമായി തയാറാക്കിയ ഹാന്റ് വാഷ് മന്ത്രിയ്ക്ക് കൈമാറി.പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു.കെ. ഐ.എ.എസ്, ഹയർ സെക്കണ്ടറി വിഭാഗം ജോയിന്റ് ഡയറക്ടർ സുരേഷ്‌കുമാർ, ശാസ്ത്രരംഗം സംസ്ഥാന കോർഡിനേറ്റർ ടി.കെ.എ. ഷാഫി, തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ എം.കെ.മെഹബൂബ്, സ്‌കൂൾ പ്രിൻസിപ്പൽ അനിതകുമാരി.പി., ഹെഡ്മിസ്ട്രസ് നസീമാബീവി.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ജവാദ്, വിനയർ. വി.എസ്. , ലീലാവതി.കെ.സി എന്നിവർ പങ്കെടുത്തു.

\"\"

Follow us on

Related News