പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് അപേക്ഷിക്കാം

Oct 9, 2021 at 7:19 pm

Follow us on

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിങ് കോളജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് 2021-22 പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി +2 പാസായിരിക്കണം. +2 ന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എ.എൻ.എം. കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.

\"\"


അപേക്ഷകർ 2021 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാക്കുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകൾ കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ടിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകൾ നവംബർ 5ന് മുൻപായി തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭ്യമാക്കണം. വൈകി കിട്ടുന്നവ നിരസിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും http://dme.kerala.gov.in സന്ദർശിക്കുക. GNM2021 പ്രോസ്‌പെക്ടസിലും ലഭ്യമാണ്. ഈ ഓഫീസുമായി ബന്ധപ്പെടുവാനുള്ള ഫോൺ: 0471-2528575.

Follow us on

Related News