പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

എം.എസ്.സി പ്രവേശനം, പരീക്ഷാ തീയതി: എംജി സർവകലാശാലയുടെ ഇന്നത്തെ 13 വാർത്തകൾ

Oct 8, 2021 at 6:54 pm

Follow us on

സ്പോട് അഡ്മിഷൻ രജിസ്ട്രേഷൻ 18 ന്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തിലെ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷനുള്ള രജിസ്ട്രേഷൻ ഒക്ടോബർ 18ന് നടക്കും. സി.എ.റ്റി പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് പഠനവകുപ്പ് ഓഫീസിലെത്തി രജിസ്ട്രേഷൻ നടത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731039.

സ്പോട് അഡ്മിഷൻ ഇന്റർവ്യൂ 12 ന്

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിലെ എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്ടോബർ 12ന് രാവിലെ 11ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യതാ രേഖകളുമായി എത്തണം.

പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. സുവോളജി (റഗുലർ/സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) എം.എസ് സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം.

എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് 2021-23 ബാച്ച് പ്രവേശനത്തിന് അർഹത നേടിയ വിദ്യാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം.

എം.എസ് സി. സൈക്കോളജി പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 2021-22 അക്കാദമിക വർഷത്തെ എം.എസ് സി. സൈക്കോളജി കോഴ്സിനുള്ള പ്രവേശന നടപടികൾ ഒക്ടോബർ 20ന് നടക്കും. പ്രവേശന നടപടികൾ സംബന്ധിച്ച് വിദ്യാർഥികൾക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്. വിശദാംശങ്ങൾ www.sobs.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731034.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് 2021-23 ബാച്ചിൽ എസ്.സി. സംവരണ വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. എം.ജി. സർവകലാശാല അംഗീകരിച്ച ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള മറ്റെതെങ്കിലും ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഒക്ടോബർ 21 ന് രാവിലെ 11ന് നേരിട്ട് ഹാജരാകണം. ഫോൺ: 9947745617.

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം)പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ രണ്ടും എസ് ടി വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർഥികൾ അസൽ രേഖകളുമായി ഒക്ടോബർ 12ന് രാവിലെ 11 ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732922, 9847700527

പരീക്ഷ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (സി. ആന്റ് എസ്.എസ്.) പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.എസ് സി. (പ്രൈവറ്റ് രജിസ്ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/2014 അഡ്മിഷൻ മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ – (നോൺ സി.എസ്.എസ്. റഗുലർ – കോളേജ് സ്റ്റഡി) അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ് 2018 – റിസർച് മെതഡോളജി എന്ന പേപ്പറിന്റെ പരീക്ഷ ഒക്ടോബർ 25ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

\"\"

അപേക്ഷ തീയതി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ റഗുലർ) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 18 മുതൽ 21 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 22 മുതൽ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 24 മുതൽ 25 വരെയും അപേക്ഷിക്കാം.

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിലെ രണ്ടുമുതൽ നാലുവരെ സെമസ്റ്റർ എം.എഫ്.എ. (2019 അഡ്മിഷൻ – റഗുലർ, രണ്ടാം വർഷം – 2019 അഡ്മിഷൻ വരെ സപ്ലിമെന്ററി) തിയറി പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 20 വരെയും 525 രൂപ പിഴയോടെ ഒക്ടോബർ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 25 വരെയും അപേക്ഷിക്കാം.

Follow us on

Related News