പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

എം.എഡ് പ്രവേശന രേഖകൾ, പരീക്ഷാഫലം: എംജി വാർത്തകൾ

Oct 5, 2021 at 8:43 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2021 വർഷത്തെ എം.എഡ്. അഡ്മിഷനുമായി ബന്ധപ്പെട്ട് ക്യാറ്റ് പരീക്ഷയുടെ ഇൻഡക്സ് മാർക്ക് ലഭിച്ചിട്ടുള്ള മുഴുവൻ വിദ്യാർഥികളും യോഗ്യത, റിസർവേഷൻ, വെയിറ്റേജ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റുകൾ ഇന്ന് (ഒക്ടോബർ 6) spsadmission2021@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഒറ്റ പി.ഡി.എഫ്. ഫയലായി (അപേക്ഷകന്റെ/അപേക്ഷകയുടെ പേര് ഫയൽ നെയിമായി ചേർത്ത്) അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731042.

\"\"

പരീക്ഷാ ഫലം

2021 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയ നാലാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ് ആന്റ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് (സി.എസ്.എസ്. – 2019-2021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് സ്പെഷൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഓഗസ്റ്റിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ നാലാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി – ഇനോർഗനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ തീയതി

ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. എം.എൽ.റ്റി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഒക്ടോബർ 27, നവംബർ അഞ്ച്, 15, 24 തീയതികളിൽ ആരംഭിക്കും.

പ്രാക്ടിക്കൽ

2021 മാർച്ചിൽ നടന്ന ഒന്നുമുതൽ നാലുവരെ വർഷ ബി.എസ് സി. എം.എൽ.റ്റി. സ്പെഷൽ മേഴ്സി ചാൻസ്/ അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

Follow us on

Related News