പരീക്ഷഫലം, പുതുക്കിയ പരീക്ഷ, സീറ്റ് ഒഴിവ്: ഇന്നത്തെ എംജി വാർത്തകൾ

Oct 4, 2021 at 6:44 pm

Follow us on

കോട്ടയം: 2020 നവംബറിൽ നടന്ന ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ സ്പെഷൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന അവസാന വർഷ മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പി സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം.

2021 മാർച്ചിൽ സ്കൂൾ ഓഫ് ബയോസയൻസസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോസയൻസസ് (2019-21 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്മെൻറ് ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് ആൻഡ് എക്സ്ടൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓർഗാനിക് ഫാർമിംഗ്, ആർട്ട് ഓഫ് ഹാപ്പിനെസ്സ് , യോഗിക് സയൻസ്, എന്നീ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിശദ വിവരത്തിന് ഫോൺ: 8301000560, 9544981839

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിൽ ഒക്ടോബർ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷ ഒക്ടോബർ എട്ടിന് നടക്കും. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

പരീക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എസ് സി. (പ്രൈവറ്റ് രജിസ്ട്രേഷൻ – 2018, 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി/ 2014 അഡ്മിഷൻ – മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് – സ്പെഷൽ മേഴ്സി ചാൻസ്) പരീക്ഷയുടെ – Z204 – മൈക്രോബയോളജി ആന്റ് ഇമ്മ്യൂണോളജി എന്ന പേപ്പറിന്റെ പരീക്ഷ ഒക്ടോബർ 25ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

അപേക്ഷാ തീയതി

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ എട്ടുവരെയും 525 രൂപ പിഴയോടെ ഒക്ടോബർ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 12 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സെമസ്റ്ററിന് 30 രൂപ അപേക്ഷഫോമിന്റെ വിലയും പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായും പരീക്ഷഫീസിന് പുറമെ അടയ്ക്കണം. epay.mgu.ac.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ബി.എ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ)നും ബി.കോം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ)നുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സെനറ്റ് തെരഞ്ഞെടുപ്പ് മാറ്റി

മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലേക്കും വിദ്യാർഥി കൗൺസിലിലേക്കും യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ കൗൺസിൽ പ്രതിനിധികൾക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ഒക്ടോബർ 21ലേക്ക് മാറ്റി. ബന്ധപ്പെട്ട സർവകലാശാല സെക്ഷനിലെ ചില ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലും തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഒക്ടോബർ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.

Follow us on

Related News