തിരുവനന്തപുരം: റായ്പുർ എയിംസിൽ (AIIMS) പ്രീഹോസ്പിറ്റൽ ട്രോമ ടെക്നീഷ്യൻ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്സിന് പ്ലസ്ടു ആണ് യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ 55 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗക്കാർക്ക് 50 ശതമാനം മതി. പ്രവേശനം നേടുന്നവർക്ക് പ്രതിമാസം 1500 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
പ്രായം 17 നും 25നും ഇടയിൽ. അപേക്ഷകൾ ഒക്ടോബർ 6വരെ സമർപ്പിക്കാം.1000 രൂപയാണ് അപേക്ഷ ഫീസ്. ഇത് ഓൺലൈനായി അടയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് ഫീസ് ഇല്ല. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ ലഭിച്ച മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
അപേക്ഷകൾ സമർപ്പിക്കാൻ http://aiismraipur.edu.in സന്ദർശിക്കുക.
നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി
തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ...







