പ്രധാന വാർത്തകൾ
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെ

യുജി,പിജി എന്‍ട്രന്‍സ് പരീക്ഷ, വിവിധ പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

Oct 1, 2021 at 5:09 pm

Follow us on

തേഞ്ഞിപ്പലം: എസ്.ഡി.ഇ. 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. 5, 6 സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ ഒക്‌ടോബര്‍ 30 വരെയും 100 രൂപ പിഴയോടെ നവംബര്‍ 15 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ : 0494 2407356

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. 3, 4 സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

ബി.എ.എം.എസ്. പ്രൊഫഷണല്‍ 2009 വരെ പ്രവേശനം സപ്തംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യു.ജി., പി.ജി. എന്‍ട്രന്‍സ് പരീക്ഷ

എന്‍ട്രന്‍സ് പരീക്ഷ വഴി പ്രവേശനം നടത്തുന്ന യു.ജി., പി.ജി. കോഴ്‌സുകളിലേക്കുള്ള മാറ്റി വെച്ച പ്രവേശന പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്‌ടോബര്‍ 6-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (https://admission.uoc.ac.in).

Follow us on

Related News