പ്രധാന വാർത്തകൾ
ഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചു

കലാമണ്ഡലത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ : അപേക്ഷ ഒക്ടോബർ 11വരെ

Sep 27, 2021 at 7:47 am

Follow us on

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം വടക്കൻ, കഥകളി വേഷം തെക്കൻ, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കൂടിയാട്ടം പുരുഷവേഷം, കൂടിയാട്ടം സ്ത്രീവേഷം, മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായ 28 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ചെറുതുരുത്തി എസ് ബി ഐ ശാഖയിൽ രജിസ്ട്രാർ, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 എന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് 500 രൂപ അടച്ച ഒറിജിനൽ കൗണ്ടർ ഫോയിലിനോടൊപ്പം ഒക്ടോബർ 11 ന് മുൻപായി തപാൽമാർഗം അപേക്ഷിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ അപേക്ഷകർക്ക് 200 രൂപയാണ് ഫീസ്. അപേക്ഷയും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും http://kalamandalam.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News