പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

തിങ്കളാഴ്ച്ചയിലെ ഹർത്താൽ: വിവിധ പരീക്ഷകളിൽ മാറ്റം

Sep 26, 2021 at 11:39 am

Follow us on

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹർത്താലിനെ തുടർന്ന് വിവിധ സർവകലാശാലകളുടെ പരീക്ഷകളിൽ മാറ്റം. എംജി സർവകലാശാല നാളെ (സെപ്തംബർ – 27) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള ഫിഷറീസ് സമുദപഠനസർവകലാശാല
(കുഫോസ്), ആരോഗ്യ സർവകലാശാല എന്നിവ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. സമുദ്രപഠന സർവകലാശാലാ പരീക്ഷകളുടെ പുതിയ തീയതികൾ http://kufos.ac.in വെബ് സൈറ്റിൽ ലഭ്യമാണ്. ആരോഗ്യ സർവകലാശാല പരീക്ഷയുടെ പുതിയ തിയതിപിന്നീട് അറിയിക്കും. കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളജിൽ 27ന് നടത്താൻ നിശ്ചയിച്ച ആറാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി-2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്  എഞ്ചിനീയറിങ് വിഭാഗത്തിന്റെ ‘2K6EE607(PR)ഇലക്ട്രിക്കൽ മെഷീൻസ് ലാബ് II\’ പ്രായോഗിക പരീക്ഷകൾ 29.09.2021 ലേക്ക് മാറ്റി. 27ന് ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകളൊന്നും ഇല്ല. പ്ലസ് വൺ വിഭാഗത്തിലെ അടുത്ത പരീക്ഷ 28നാണ് നടക്കുന്നത്.

\"\"

Follow us on

Related News