പ്രധാന വാർത്തകൾ
സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

പരീക്ഷ മാറ്റി, അഫ്‌സലുല്‍ ഉലമ ഒന്നാം അലോട്ട്‌മെന്റ്: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Sep 23, 2021 at 9:41 pm

Follow us on


തേഞ്ഞിപ്പലം: ഈ അധ്യയന വർഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്റേറ്ററി ഫീസടച്ച് 29-ന് വൈകീട്ട് 4 മണിക്ക് മുമ്പായി സ്ഥിരം/താല്‍ക്കാലിക പ്രവേശനം എടുക്കേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്ത് പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നപക്ഷം തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ വരുന്ന ഓപ്ഷന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. താല്‍ക്കാലിക പ്രവേശനമെടുക്കുന്നവര്‍ കോളേജുകളില്‍ ഫീസടക്കേണ്ടതില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. (https://admission.uoc.ac.in)  

സൗജന്യ അഭിമുഖ പരിശീലനം

പി.എസ്.സി. നടത്തിയ എല്‍.പി., യു.പി. അദ്ധ്യാപക നിയമന പരീക്ഷകളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ അഭിമുഖ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, വയസ്, പഠിച്ച വിഷയം, വാട്‌സ്ആപ്പ് നമ്പര്‍, ഇ-മെയില്‍, പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയില്‍ ചുരുക്കപ്പട്ടികയില്‍, മെയിന്‍/സപ്ലിമെന്ററി ലിസ്റ്റ് എന്നീ വിവരങ്ങള്‍ സഹിതം 29-ന് വൈകീട്ട് 5 മണിക്ക് മുമ്പായി bureaukkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. പരിശീലനം ഒക്‌ടോബര്‍ രണ്ടാം വാരത്തില്‍ നടക്കും. ഫോണ്‍ : 0494 2405540
സെപ്റ്റംബര്‍ 22-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങള്‍

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍ തുറക്കുന്ന മുറക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കും.

\"\"

സര്‍വകലാശാലാ ഓഫീസുകള്‍ സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ നാപ്കിന്‍ ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കും. ഉപയോഗം കഴിഞ്ഞ മാസ്‌കുകള്‍ നശിപ്പിക്കുന്നതിനും സംവിധാനമൊരുക്കും. നിലവില്‍ കുടിവെള്ളം ഇല്ലാത്ത ഓഫീസുകളില്‍ അതും ലഭ്യമാക്കും

സര്‍വകലാശാലയുടെ ബി.എഡ്. പഠനകേന്ദ്രങ്ങള്‍ക്ക് എന്‍.സി.ടി.ഇ. അംഗീകാരം നേടിയെടുക്കുന്നതിന് അധികൃതരെ നേരില്‍ക്കാണും.

അറബിക് കോളജുകളില്‍ അനുവദിച്ച പുതുതലമുറ കോഴ്സുകള്‍ തുടങ്ങുന്നതിനുള്ള നിയമതടസ്സം നീങ്ങിക്കിട്ടാന്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചാന്‍സലറെ കാണും.

സര്‍വകലാശാലാ കായികവിഭാഗത്തില്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ഥി പ്രവേശനം നേടിയ സംഭവത്തില്‍ രജിസ്ട്രാര്‍ അന്വേഷണം നടത്തും.

വിദേശപൗരത്വം നേടിയ പരാതിയില്‍ ലൈഫ് സയന്‍സ് പഠനവിഭാഗത്തിലെ അധ്യാപകന്‍ ഡോ. രാധാകൃഷ്ണപിള്ളയോട് വിശദീകരണം തേടും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

27ലെ പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലയിലെ 27-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

2009, 2014 സ്‌കീം മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2019 സ്‌കീം, 2019 പ്രവേശനം പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 7 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

എസ്.ഡി.ഇ.യില്‍ പുനപ്രവേശനം നേടിയവരും സ്ട്രീം ചെയ്ഞ്ച് ചെയ്തവരുമായ നാലാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 1 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

2018 ബാച്ച് ബി.വോക്. ജ്വല്ലറി ഡിസൈനിംഗ്, ജെമ്മോളജി നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടേയും ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 29-ന് തുടങ്ങും.

ട്യൂഷന്‍ ഫീസ്

വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം 3, 4 സെമസ്റ്റര്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ പിഴയോടെ ട്യൂഷന്‍ഫീസ് അടയ്ക്കാനുള്ള അവസരം 30 വരെ നീട്ടി. ഫോണ്‍  0494 2407356, 2407494 www.sdeuoc.ac.in 

Follow us on

Related News