തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ \’മലബാര്‍ കലാപം; മതനിരപേക്ഷ വായനയുടെ അനിവാര്യത\’ എന്ന വിഷയത്തില്‍ 20-ന് വെബിനാര്‍ നടത്തുന്നു. ഗൂഗിള്‍ മീറ്റില്‍ രാത്രി 7-ന് നടക്കുന്ന പരിപാടിയില്‍ സര്‍വകലാശാലാ ചരിത്രവിഭാഗം മുന്‍മേധാവി ഡോ. കെ. ഗോപാലന്‍കുട്ടി, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
അദ്ധ്യാപക പരിശീലനം
കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ കോളേജ് – സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 16 വരെ പരിശീലന പരിപാടി നടത്തുന്നു. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കാവുന്ന പരിശീലനത്തിലേക്ക് ഒക്‌ടോബര്‍ 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0494 2407350, 7351, ugchrdc.uoc.ac.in
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2016 മുതല്‍ പ്രവേശനം സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. യു.ജി. മൂന്നാം സെമസ്റ്ററിന്റെ 20 മുതല്‍ തുടങ്ങാനിരുന്ന നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ സി.യു.സി.എസ്.എസ്. 2016 സ്‌കീം, 2016 മുതല്‍ പ്രവേശനം രണ്ട്, നാല് സെമസ്റ്റര്‍ ഫുള്‍ടൈം, പാര്‍ട്ട് ടൈം എം.ബി.എ. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 29 വരെയും 2016 സ്‌കീം, 2017 പ്രവേശനം എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് പരീക്ഷകക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 28 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സ്‌പെഷ്യല്‍ പരീക്ഷ
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷ 23-ന് തുടങ്ങും.
പുനര്‍മൂല്യ നിര്‍ണയം അപേക്ഷ
ഫലം പ്രസിദ്ധീകരിച്ച സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.-എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെയും അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
2009, 2014 സ്കീം അഞ്ചാം സെമസ്റ്റർ ബി.ടെക്., ബി.ടെക്. പാർട്ട് ടൈം നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഒക്ടോബർ 8 വരെ അപേക്ഷിക്കാം.