വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
NEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനംവിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രിഎം.എസ്.സി വുഡ് സയൻസ് ആൻഡ് ടെക്നോളജി: സീറ്റ് ഒഴിവ്ബിരുദ പ്രവേശനം: രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ്സീറ്റ്‌ ഒഴിവുകൾ, പരീക്ഷ ടൈം ടേബിൾ: ഇന്നത്തെ എംജി വാർത്തകൾമൂല്യനിര്‍ണയ ക്യാമ്പ്, പരീക്ഷ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ
[wpseo_breadcrumb]

അക്വാകൾച്ചർ പരിശീലനം: പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ്

Published on : September 16 - 2021 | 3:01 am


തിരുവനന്തപുരം: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി അക്വാകൾച്ചർ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അക്വാകൾച്ചറിൽ ഡിഗ്രി അല്ലെങ്കിൽ വിഎച്ച്എസ്ഇ വിജയിച്ച 20 നും 30 നും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം. 15 പേർക്ക് എട്ട് മാസത്തെ പരിശീലനമാണ് നൽകുന്നത്. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ് നൽകും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 27നകം നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫിഷറീസ് ജോയിന്റ് ഡയറക്ടർ, (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂർ, യു.സി. കോളജ്.പി.ഒ, ആലുവ-2 എന്ന വിലാസത്തിലോ, [email protected] ലേക്കോ നൽകണം. അപേക്ഷാഫോം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.

0 Comments

Related NewsRelated News