ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന NEET -UG പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൂചന. പരീക്ഷയുടെ ഉത്തര സൂചികയും എൻടിഎ വൈകാതെ പുറത്തുവിടും. ഈ വർഷത്തെ NEET കോവിഡ് വ്യാപനത്തെ തുടർന്ന് നീണ്ടുപോയ സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ എൻടിഎ നടപടി എടുക്കുന്നത്. 12ന് നടന്ന പരീക്ഷയുടെ ഉത്തര സൂചികയും ഫലവും ഏത് സമയത്തും പ്രതീക്ഷിക്കാം. http://neet.nta.nic.in വഴിയാണ്
ഉത്തരസൂചിക പുറത്തിറക്കുക.യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് മാനദണ്ഡങ്ങളും കൂടാതെ NMC/DGHS/MCC,ആയുഷ്/NCISM/CCIM/NCH/CCH/AACCC മന്ത്രാലയത്തിന്റെ പ്രസക്തമായ നിയന്ത്രണങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രകാരമാണ് എൻടിഎ മെറിറ്റ് ലിസ്റ്റ്/ഓൾ ഇന്ത്യ റാങ്ക് (AIR) തയ്യാറാക്കുക.
ഉത്തര സൂചിക എങ്ങനെ പരിശോധിക്കാം
http://neet.nta.nic.in വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
ഹോംപേജിൽ, “NEET UG – 2021ഉത്തരം കീ” ക്ലിക്ക് ചെയ്യുക
നീറ്റ് 2021 ഉത്തര കീകൾ വ്യക്തമാകും.
എതിർപ്പുകൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കി സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
0 Comments