തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എംടെക് ഡിഫൻസ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിആർഡിഒയും എഐസിടിഇയും സംയുകത്മായി നടത്തുന്ന കോഴ്സാണിത്. എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമുള്ളവർക്കും എൻജിനിയറിങ് ബിരുദത്തോടൊപ്പം ഗേറ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഗേറ്റ് സ്കോർ ഉള്ളവരുടെ അഭാവത്തിൽ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വിജയിക്കുന്നവരെയും കോഴ്സിലേക്ക് പരിഗണിക്കും.
http://admissions.cusat.ac.in/mtech വഴി അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 24 ആണ് അവസാന തിയതി. കൂടുതൽ വിവരങ്ങൾക്ക് 04842862321.
