തിരുവനന്തപുരം:ക്ലാസുകൾക്കിടയിൽ അധ്യാപകർ ദേശവിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തരുതെന്ന് കേരള കേന്ദ്ര സർവകലാശാലയുടെ പെരുമാറ്റച്ചട്ടം. സർവകലാശാലകളിലെയും കോളജുകളിലെയും ഫാക്കൽട്ടി അംഗങ്ങൾക്കാണ് പുതിയ പെരുമാറ്റച്ചട്ടം കേന്ദ്ര സർവകലാശാല പുറത്തിറക്കിയത്. കഴിഞ്ഞ ഏപ്രിൽ19ന് ആദ്യ സെമസ്റ്റർ എം.എ. ഓൺലൈൻ ക്ലാസിനിടെ അസിസ്റ്റന്റ് പ്രൊഫസറായ ഗിൽബർട്ട് സെബാസ്റ്റ്യൻ കേന്ദ്രത്തെ വിമർശിച്ചിരുന്നു. ആർഎസ്എസിനെ ഫാസിസ്റ്റ് സംഘടന എന്ന് വിശേഷിപ്പിക്കുകയും കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ വിമർശിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കിയാണ് സർവകലാശാല അധ്യാപകർക്ക് പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലെ തീരുമാനത്തിന് ശേഷം സർവകലാശാല ഉന്നതാധികാര സമിതിയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. ദേശവിരുദ്ധവും പ്രകോപനപരവുമായ പ്രസ്താവനകളോ പ്രഭാഷണങ്ങളോ അധ്യാപകരുടെയോ ഫാക്കൽട്ടി അംഗങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നിർദേശത്തിൽ പറയുന്നു.
നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശനമായ നടപടിയെടുക്കുമെന്നും കേന്ദ്ര സർവകലാശാല മുന്നറിയിപ്പ് നൽകി.
കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽ
തിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച...