തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിലും കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ പ്രോഗ്രാമിനും കോ-ഓർഡിനേറ്റർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. 15 വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷ്/ മലയാളം ഭാഷയിൽ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 58 വയസ്സ്. പ്രതിമാസം 36,000 രൂപയാണ് വേതനം.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം താഴെ പറയുന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 20. വൈകിട്ട് അഞ്ചു മണി. നോട്ടിഫിക്കേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.ccek.org, www.kscsa.org. ഫോൺ: 0471-2313065, 2311654.
അപേക്ഷിക്കേണ്ട വിലാസം: ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ.പി.ഒ, തിരുവനന്തപുരം. ഇ-മെയിൽ: directorccek@gmail.com.

എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
JOIN OUR WHATSAPP CHANNEL...