തൃശൂർ: കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ
ജൻശിക്ഷൺ സൻസ്ഥാനിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാം ഫീൽഡ്സ്റ്റാഫിനെ നിയമിക്കുന്നു.
ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ
പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം അനൗപചാരിക വിദ്യാഭ്യാസ രംഗത്തും
സാക്ഷരത,തൊഴിൽ പരിശീലന രംഗത്തും ഫീൽഡ് സ്റ്റാഫ് ആയി പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും ഈരംഗത്തെ പ്രവൃത്തിപരിചയം തെളിയിക്കുന്ന
സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഡയറക്ടർ, ജൻ ശിക്ഷൺ സൻസ്ഥാൻ, ചന്തപ്പുര, കൊടുങ്ങല്ലൂർ പി ഒ, തൃശൂർ എന്ന വിലാസത്തിൽ സെപ്റ്റംബർ 10 ന് മുമ്പായി അപേക്ഷിക്കണം.

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ
തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/...