പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ ബിരുദപ്രവേശനം; ആദ്യ അലോട്ട്‌മെന്റ് 6ന്

Sep 4, 2021 at 5:17 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് സപ്തംബര്‍ 6ന്  പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. എസ്.സി./ എസ്.ടി./ ഒ.ഇ.സി./ ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്‍ഡേറ്ററി ഫീസ്.
https://admission.uoc.ac.in/ എന്ന വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടയ്ക്കണം. പേമെന്റ് നടത്തിയവര്‍ അവരുടെ ലോഗിനില്‍ പേമെന്റ് ഡീറ്റെയില്‍സ് ഉണ്ടെന്ന് ഉറപ്പാക്കണം. ഫീസടയ്ക്കാനുള്ള ലിങ്ക് ഒമ്പതിന് വൈകിട്ട് 5 മണി വരെ ലഭ്യമാവും. അലോട്ട്‌മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാവുകയും അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താവുകയും ചെയ്യും.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഇത് പിന്നീട് പുനഃസ്ഥാപിച്ചു നല്‍കില്ല.

JOIN OUR GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX

\"\"


വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദാക്കാവുന്നതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. രണ്ടാം അലോട്ട്‌മെന്റിനു ശേഷമേ വിദ്യാര്‍ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.
ഒന്നാമത്തെ ഓപ്ഷനിലേക്ക് അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കും ലഭിച്ച ഓപ്ഷനില്‍ തൃപ്തരായി ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്തവര്‍ക്കും കോളേജുകള്‍ നിര്‍ദ്ദേശിക്കുന്നപക്ഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അതത് കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാം. രണ്ടാം അലോട്ട്‌മെന്റിനു ശേഷവും പ്രസ്തുത വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ സൗകര്യം ഉണ്ടായിരിക്കും.

\"\"

Follow us on

Related News