പ്രധാന വാർത്തകൾ
ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ

സി.ബി.എസ്.ഇ സ്കൂളിൽ പ്രിൻസിപ്പൽ നിയമനം

Sep 3, 2021 at 9:15 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി സി.ബി.എസ്.ഇ സ്‌കൂളിൽ 2021-22 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ, ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് തിരികെ നൽകും.

Join Our WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP


അപേക്ഷകൾ സെപ്റ്റംബർ 5 വരെ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി 2022 മാർച്ച് 31 വരെയാണ് കരാർ നിയമനം നൽകുക.
അംഗീകൃത സർവകലാശാലയിൽ നിന്നും സയൻസ് വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ഡിഗ്രിയും (ബി.എഡ്) ഉണ്ടാവണം. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കണ്ടറി സ്‌കൂളിലോ, ബിരുദ/ബിരുദാനന്തര കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് മൂന്നു വർഷം പ്രിൻസിപ്പലായി/വൈസ് പ്രിൻസിപ്പലായി ജോലിനോക്കിയ പ്രവൃത്തിപരിചയം വേണം. പ്രായം 35നും 58നും മധ്യേ. 45,800 രൂപ പ്രതിമാസം ഓണറേറിയം ലഭിക്കും. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, 4-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ- 695033 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0471-2304594, 0471-2303229. ഇമെയിൽ: keralatribes@gmail.com.

\"\"

Follow us on

Related News