ന്യൂഡൽഹി: സെപ്റ്റംബർ 6മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സ്കൂളുകളിൽ പ്ലസ് വൺ പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയാണ് ഹർജി. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനും കോൺഗ്രസ് പ്രാദേശിക നേതാവുമായ റസൂൽ ഷാനാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് കോടതി പരിഗണിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുമ്പോൾ ഓഫ് ലൈൻ ആയി പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്താണ് ഹർജി. വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തിട്ടില്ല.
രാഷ്ട്രീയ നേട്ടത്തിനാണ് ഈ സാഹചര്യത്തിലും പരീക്ഷ നടത്തുന്നത്. കോവിഡ് വ്യാപനം കൂടുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന കോടതിയുടെ മുൻ ഉത്തരവും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ഓൺലൈൻ ആയി നടന്ന മോഡൽ പരീക്ഷ പൊതുപരീക്ഷയായി കണക്കാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം:ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് ക്ലാസ് നോട്ട്സ് ഉൾപ്പടെയുള്ള...