കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ ബിരുദ പ്രവേശനത്തിന് ആദ്യ അലോട്മെൻറ് ലിസ്റ്റിൽ പേരുള്ളവർ നാളെ വൈകിട്ട് 4നകം പ്രവേശനം നേടണം. നിശ്ചിത ഫീസ് ഓൺലൈനായി അടക്കുകയും തുടർന്ന് അതത് കോളജുമായി ബന്ധപ്പെട്ട് കോളജ് ഫീസടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടേയും അലോട്മെന്റ് റദ്ദാക്കപ്പെടും. പ്രവേശനം സ്ഥിരപ്പെടുത്തിയതിന്റെ തെളിവായ കൺഫർമേഷൻ സ്ലിപ് എല്ലാവരും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല പരിഗണിക്കില്ല. സെപ്തംബർ രണ്ട് മുതൽ മൂന്നുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ട്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







