തിരുവനന്തപുരം:കേരളസർവകലാശാലയിൽ സെപ്റ്റംബർ 1മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം./ബി.എസ്.സി. മാതസ്/കമ്പ്യൂട്ടർ സയൻസ്/ബി.സി.എ./ബി.ബി.എ. (വിദൂരവിദ്യാഭ്യാസം എസ്.ഡി.ഇ.) പരീക്ഷകൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ടൈംടേബിൾ പ്രകാരം പരീക്ഷാസമയം രാവിലെ 9.30 മുതൽ 12.30 വരെ ആയിരുന്നത് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയായി
പുനഃക്രമീകരിച്ചിരിക്കുന്നു.
പ്രവേശന തീയതി നീട്ടി
കേരളസർവകലാശാലയിലെ എം.ബി.എ. പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതിനീട്ടി. ഐ.എം.കെ. പ്രവേശനത്തിന് സെപ്റ്റംബർ 13 വരെയും യു.ഐ.എം.
പ്രവേശനത്തിന് സെപ്റ്റംബർ 20 വരെയും അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷാകേന്ദ്രത്തിന് അപേക്ഷിക്കാം
കേരളസർവകലാശാലയിൽ സെപ്റ്റംബർ 2ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. പരീക്ഷകൾക്കും,സെപ്റ്റംബർ 3ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ
യൂണിറ്ററി എൽ.എൽ.ബി. പരീക്ഷകൾക്കും സബ്സെന്റർ അനുവദിച്ചു. കോവിഡ്ന്റെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം വാടക്കൽ ആലപ്പുഴ യു.ഐ.എം. സബ്സെന്ററായി
അനുവദിച്ചിരിക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അതത് കോളജ് പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം