തൃശ്ശൂർ: സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ 15 താത്‌ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഈമാസം 31വരെ അപേക്ഷകൾ സ്വീകരിക്കും
തസ്‌തികകളും യോഗ്യതയും താഴെപ്പറയുന്നു.
പ്രോജക്ട് അസോഷ്യേറ്റ് (6ഒഴിവുകൾ ): 60 % മാർക്കോടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ 60 % മാർക്കോടെ കെമിസ്ട്രി/ മെറ്റീരിയൽ സയൻസ്/ പോളിമെർ കെമിസ്ട്രി/ പോളിമെർ സയൻസിൽ എംഎസ്‌സി. നെറ്റ്/ ഗേറ്റ് യോഗ്യതക്കാർക്ക് 31,000 രൂപയും അല്ലാത്തവർക്ക് 25,000 രൂപയും.
പ്രോജക്ട് അസിസ്റ്റന്റ് (6): 60 % മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ, 20,000 രൂപ.
സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (2): 60 % മാർക്കോടെ ബികോം/ ഏതെങ്കിലും ബിരുദം, 18,000 രൂപ.
അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റ് (1): സർക്കാർ R&D ഇൻസ്റ്റിറ്റ്യൂട്ട്/ വകുപ്പുകളിൽ 10 വർഷ പരിചയം, 40,000 രൂപ.
പ്രായപരിധി: അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റിന് 65 വയസ്സ്, മറ്റുള്ളവയിൽ 28 വയസ്സ്. അപേക്ഷയും ഫോട്ടോയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും cmett@cmet.gov.in എന്ന മെയിലിൽ അയയ്ക്കണം. http://cmet.gov.in